2006ലാണ് ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ഇതോടെ ക്യാപ്റ്റനായും പരിശീലകനായും ദക്ഷിണാഫ്രിക്കയില്‍ ജയിക്കാന്‍ സാധിച്ചു.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. SENA രാജ്യങ്ങളില്‍ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) കളിക്കുമ്പോള്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. വിക്കറ്റ് അടിസ്ഥാനത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 2009ല്‍ ന്യൂസിലന്‍ഡിനെ ഹാമില്‍ട്ടണില്‍ 10 വിക്കറ്റിന് തകര്‍ത്താണ് ഏറ്റവും മികച്ച ജയം. 1968, 1976 വര്‍ഷങ്ങളില്‍ ന്യൂസിലന്‍ഡ്, 2020ല്‍ ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ എട്ട് വിക്കറ്റിന് ജയിച്ചതും പട്ടികയിലുണ്ട്. 2007ല്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കാനും ഇന്ത്യക്കായിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയേയും.
2006ലാണ് ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ഇതോടെ ക്യാപ്റ്റനായും പരിശീലകനായും ദക്ഷിണാഫ്രിക്കയില്‍ ജയിക്കാന്‍ സാധിച്ചു. 2010ല്‍ എം എസ് ധോണിക്ക് കീഴിലും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ജയിച്ചു. 2018, 2021 വര്‍ഷങ്ങളില്‍ വിരാട് കോലിക്കും കീഴില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ജയിക്കാനായി. ഇത്തവണ രോഹിത്തിനായിരുന്നു ആ നിയോഗം. കേപ്ടൗണില്‍ ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമാവാനും ഇന്ത്യക്ക് സാധിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ദൈര്‍ഘ്യം കുറഞ്ഞ മത്സരമാണ് കേപ്ടൗണില്‍ അവസാനിച്ചത്. ദക്ഷിണാഫ്രിക്ക - ഇന്ത്യ രണ്ടാം ടെസ്റ്റില്‍ എറിഞ്ഞത് 642 പന്തുകള്‍ മാത്രം. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമാണിത്. 1932ല്‍ മെല്‍ബണില്‍ ഓസ്്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കളിച്ച 656 പന്തുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 1935ല്‍ വെസ്റ്റ് ഇന്‍ഡീസ് - ഇംഗ്ലണ്ട് (672 പന്തുകള്‍), 1888ല്‍ ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ (788 പന്തുകള്‍), 1888ല്‍ ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ (792 പന്തുകള്‍) എന്നീ മത്സരങ്ങളും പിറകിലുണ്ട്.
ഇത് മൂന്നാം തവണയാണ് ഇന്ത്യ രണ്ട് ദിവസത്തിനിടെ മത്സരം പൂര്‍ത്തിയാക്കുന്നത്. 2018ലായിരുന്നു ആദ്യത്തേത്. അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി. 2021ല്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ രണ്ട് ദിവസത്തിനിടെ മത്സരം പൂര്‍ത്തിയാക്കി. ഇപ്പോള്‍ കേപ്ടൗണിലും.