ടെസ്റ്റില്‍ അവന്‍ എക്കാലത്തെയും മികച്ചവരില്‍ ഒരാളാവും, ഇന്ത്യൻ താരത്തെക്കുറിച്ച് സൗരവ് ഗാംഗുലി

By Web Team  |  First Published Sep 9, 2024, 3:08 PM IST

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താതിരുന്നത് പരിക്കുമൂലമാകാമെന്നും അധികം വൈകാതെ ഷമി ടീമില്‍ തിരിച്ചെത്തുമെന്നും ഗാംഗുലി


കൊല്‍ക്കത്ത: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന് എക്കാലത്തെയും മികച്ച താരമാവാനുള്ള പ്രതിഭയുണ്ടെന്ന് ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞു.

ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായാണ് ഞാന്‍ പന്തിനെ കാണുന്നത്. അതുകൊണ്ടുതന്നെ അവന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി എന്നതില്‍ എനിക്ക് അത്ഭുതമില്ല. അവന്‍ ടെസ്റ്റില്‍ ദീര്‍ഘകാലം തുടരുകയും ചെയ്യും. ഇപ്പോഴത്തെ പ്രകടനം തുട‍ന്നാല്‍ അവന്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാവും. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ ഇനിയുമേറെ മെച്ചെപ്പെടേണ്ടതുണ്ട്. പ്രതിഭ കണക്കിലെടുത്താല്‍ അവനതിന് കഴിയുമെന്നും ഗാംഗുലി പറഞ്ഞു.

Latest Videos

undefined

'മഹാരാഷ്ട്രക്കാരുടെ സഞ്ജു സാംസണ്‍', റുതുരാജിനെ ടെസ്റ്റ് ടീമില്‍ നിന്ന തഴഞ്ഞതിനെതിരെ ആരാധകര്‍

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താതിരുന്നത് പരിക്കുമൂലമാകാമെന്നും അധികം വൈകാതെ ഷമി ടീമില്‍ തിരിച്ചെത്തുമെന്നും ഗാംഗുലി വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് വേദിയാവുന്ന ചെന്നൈയിലെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ടേണും ബൗണ്‍സും പ്രതീക്ഷിക്കാം. അശ്വിനും ജഡേജയും അക്സറും കുല്‍ദീപുമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരെന്നും ഗാംഗുലി പറഞ്ഞു.

2022 ഡിസംബർ 22ന്  ബംഗ്ലാദേശിനെതിരായ മിര്‍പൂര്‍ ടെസ്റ്റില്‍ കളിച്ചശേഷം ഡിസംബര്‍ 30ന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത്  രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!