വിവേകത്തോടെ പെരുമാറാന്‍ പഠിക്കൂ! വ്യാജവാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് റിഷഭ് പന്ത്

By Web Team  |  First Published Sep 26, 2024, 9:09 PM IST

അത്തരം വാര്‍ത്തകള്‍ നിഷേധിക്കുകായാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ഒരു പോസ്റ്റിന് മറുപടിയുമായിട്ടാണ് പന്ത് എത്തിയത്.


കാണ്‍പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമായ റിഷഭ് പന്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താരത്തെ നിലനിര്‍ത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ ആര്‍സിബിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ പന്ത്. 

അത്തരം വാര്‍ത്തകള്‍ നിഷേധിക്കുകായാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ഒരു പോസ്റ്റിന് മറുപടിയുമായിട്ടാണ് പന്ത് എത്തിയത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയായിരുന്നു... ''റിഷഭ് പന്ത് ആര്‍സിബിയിലേക്ക്  പോകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിരാട് കോഹ്‌ലി ഇത് തടയുകയുമായിരുന്നു.'' ഇത്രയുമാണ് പോസ്റ്റില്‍ പറയുന്നത്. ഇതിനെതിരെയാണ് പന്ത് പ്രതികരിച്ചത്.

Latest Videos

undefined

പന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''ഇത്തരത്തില്‍ വാസ്തവമില്ലാത്ത വാര്‍ത്തകള്‍ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. വിവേകത്തോടെ പെരുമാറാന്‍ പഠിക്കൂ. ഇത്തരം പ്രചരണങ്ങളെ ഞാന്‍ ഇനിയും എതിര്‍ക്കും. ഇതാദ്യമായിട്ടല്ല ഞാനിത് ചെയ്യുന്നത്. നിങ്ങളുടെ വാര്‍ത്താ ഉടറവിടങ്ങള്‍ പരിശോധിക്കൂ. ഓരോ ദിവസവും ഇത് മോശമാവുകയാണ്. ഒരുപാട് ആളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കും.'' പന്ത് വ്യക്തമാക്കി. പോസ്റ്റ് കാണാം..

Fake news . Why do you guys spread so much fake news on social media. Be sensible guys so bad . Don’t create untrustworthy environment for no reason. It’s not the first time and won’t be last but I had to put this out .please always re check with your so called sources. Everyday…

— Rishabh Pant (@RishabhPant17)

നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎല്‍ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്. 2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. 

ശ്രീജേഷിനുള്ള സ്വീകരണ ചടങ്ങിന്റെ സമയം തീരുമാനിച്ച് സര്‍ക്കാര്‍! താരം നാട്ടിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

പിന്നീട് 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. ലഖ്‌നൗവും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതുതായി എത്തി ടീമുകള്‍. 2022ലേതുപോലെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന താരലേലമായിരിക്കും ഇത്തവണയും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.


click me!