കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത ഇരുപത്തിയഞ്ചുകാരനായ താരം 149.53 ശരാശരിയില്‍ 474 റണ്‍സാണ് അടിച്ചുകൂട്ടിയത്.ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ക്ക് പറത്തി റിങ്കു അവിശ്വസനീയ വിജയം സമ്മാനിച്ചിരുന്നു.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ നിരാശരാക്കിയത് റിങ്കു സിംഗിനെ ടീമിലേക്ക് പരിഗണിക്കാത്തതായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മിന്നിയ റിങ്കുവിനെ ഫിനിഷറായി ടീമിലെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി റിങ്കുവിന് പകരം മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മക്കാണ് ടീമില്‍ അവസരം നല്‍കിയത്.
ഇതോടെ റിങ്കു പുറത്തായി. ഫിനിഷറെന്ന നിലയില്‍ തിലകിനെക്കാള്‍ തിളങ്ങിയ റിങ്കുവിന് ടീമില്‍ അവസരം നല്‍കാത്തതിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. റിങ്കുവിന്‍റെ സമയം വരുമെന്നാണ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. റിങ്കുവിനെ ടീമിലെടുക്കാതിരുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ വിമര്‍ശനപ്പെരുമഴയായിരുന്നു. തിലക് വര്‍മയെ ടീമിലെടുത്തത് മുംബൈ ഇന്ത്യന്‍സ് താരമായതിനാലാണെന്നും മുംബൈയുടെ താരമായിരുന്ന അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കുമ്പോള്‍ ഇങ്ങനെയെ വരൂവെന്നും ആരാധകര്‍ കുറിച്ചു.
Rinku Singh’s time will come sooner…
— Irfan Pathan (@IrfanPathan)
കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത ഇരുപത്തിയഞ്ചുകാരനായ താരം 149.53 ശരാശരിയില്‍ 474 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ക്ക് പറത്തി റിങ്കു അവിശ്വസനീയ വിജയം സമ്മാനിച്ചിരുന്നു.
പരിശീലന മത്സരത്തില്‍ നിരാശപ്പെടുത്തി കോലി, തകര്‍ത്തടിച്ച് രോഹിത്തും യശസ്വിയും-വീഡിയോ
വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേശ് ഖാൻ, മുകേഷ് കുമാർ.