ഇംഗ്ലണ്ടിനെതിരായ പരമ്പര: റിങ്കു തിരിച്ചെത്തി, അപ്പോഴും സഞ്ജു പുറത്തുതന്നെ! ഇന്ത്യയുടെ എ ടീമില്‍ അഴിച്ചുപണി

By Web Team  |  First Published Jan 23, 2024, 2:35 PM IST

അഭിമന്യു ഈശ്വരന്‍ നായകനാകുന്ന ടീമില്‍ അഫ്ഗാനെതിരെ കളിച്ച വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും ഇടം നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് തിലക് വര്‍മ കളിച്ചത്.


മുംബൈ: ഇംഗ്ലണ്ട് ലയണ്‍സിനെിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ എ ടീമിലും റിങ്കു സിംഗ് സ്ഥാനം പിടിച്ചു. നേരത്തെ, മൂന്നാം മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് റിങ്കുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. അഭിമന്യൂ ഈശ്വരനാണ് രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനേയും നയിക്കുന്നത്. നാളെ അഹമ്മദാബാദിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് തുടങ്ങുന്നത്. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനൊപ്പമെ റിങ്കു ചേരൂവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം നാളെ ടീമിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം.

അഭിമന്യു ഈശ്വരന്‍ നായകനാകുന്ന ടീമില്‍ അഫ്ഗാനെതിരെ കളിച്ച വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും ഇടം നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് തിലക് വര്‍മ കളിച്ചത്. വിരാട് കോലി തിരിച്ചെത്തിയതോടെ തിലകിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു. അതേസമയം അഫ്ഗാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം റിങ്കും സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി ശ്രദ്ധനേടിയിരുന്നു. 

Latest Videos

അതേസമയം, മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ സഞ്ജു 15 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. അന്ന് സഞ്ജു മാത്രമാണ് കളിച്ചത് താനും. ആദ്യ ഇന്നിംഗ്‌സില്‍ സഞ്ജു 38 റണ്‍സാണ് നേടിയിരുന്നത്. കുമാര്‍ കുശാഗ്ര ആയിരിക്കും ഇംഗ്ലണ്ട് ലയണ്‍സിനെതിര ഇന്ത്യ എയുടെ വിക്കറ്റ് കീപ്പര്‍.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യ എ സ്‌ക്വാഡ്: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, കുമാര്‍ കുശാഗ്ര, വാഷിംഗ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, വിദ്വത് കവരപ്പ, ഉപേന്ദ്ര. യാദവ്, ആകാശ് ദീപ്, യാഷ് ദയാല്‍.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യ എ സ്‌ക്വാഡ്: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, കുമാര്‍ കുശാഗ്ര, വാഷിംഗ്ടണ്‍ സുന്ദര്‍, ഷംസ് മുലാനി, അര്‍ഷ്ദീപ് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, വിദ്വത് കവരപ്പ, ഉപേന്ദ്ര. യാദവ്, ആകാശ് ദീപ്, യാഷ് ദയാല്‍.

ഇന്ത്യയുടെ ആറ് താരങ്ങള്‍! രോഹിത് ശര്‍മ നയിക്കും; കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

click me!