എല്ലാം ശരിയായി, ധോണി ശരിയാക്കി! 'രണ്ടാംവരവ്' ആഘോഷമാക്കി രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും

By Web Team  |  First Published Nov 16, 2022, 12:46 PM IST

ഐപിഎല്‍ മിനിലേലം നടക്കാനിരിക്കെ ജഡേജയെ നിലനിര്‍ത്തുവെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ ഇടപെടലിനെ തുടര്‍ന്ന് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ചെന്നൈ: രവീന്ദ്ര ജഡേജ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിടുമെന്നുള്ള വാര്‍ത്ത അടുത്തകാലത്ത് സജീവമായിരുന്നു. ജഡേജ, ഫ്രാഞ്ചൈസിയുമായി അത്ര രസത്തിലായിരുന്നില്ല. സിഎസ്‌കെയ്‌ക്കൊപ്പമുള്ള എല്ലാം ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നൊഴിവാക്കിയിരുന്നു. ഇതോടെ താരം ടീം വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. നിലവിലെ ഐപിഎല്‍ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് കൂടുമാറുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. 

ഐപിഎല്‍ മിനിലേലം നടക്കാനിരിക്കെ ജഡേജയെ നിലനിര്‍ത്തുവെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ ഇടപെടലിനെ തുടര്‍ന്ന് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡേജയെ എന്ത് വിലകൊടുത്തും ടീമില്‍ നിലനിര്‍ത്തണം, ജഡേജയോളം ഇംപാക്ടുള്ള മറ്റൊരു താരമില്ല എന്നും ധോണി ടീം മാനേജ്‌മെന്റിനെ ബോധിപ്പിച്ചതായായിരുന്നു റിപ്പോര്‍ട്ട്.

Latest Videos

ചെന്നൈയില്‍ തുടരുന്ന കാര്യം ജഡേജ പുറത്തുവിട്ടത് വ്യത്യസ്തമായ രീതിയിലായിരുന്നു. ജഡേജ ധോണിയെ വണങ്ങുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 'എല്ലാം ശരിയായിട്ടുണ്ട്.' എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍.

ജഡേജ ടീമിനൊപ്പം തുടരുമെന്നുള്ളത് സിഎസ്‌കെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 'കോടിക്കണക്കിന് ഓര്‍മകള്‍, ഇനിയും ഒരുപാട് വരാനിരിക്കുന്നു...' സിഎസ്‌കെ കുറിച്ചിട്ടു. പോസ്റ്റ് കാണാം.... 

2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയത്. ചെന്നൈക്കൊപ്പം രണ്ട് കിരീടം നേടി. എന്നാല്‍ 2022 സീസണോടെ താരവും ടീമും തമ്മിലുള്ള ബന്ധം വഷളായി. ഐപിഎല്‍ പതിനഞ്ചാം സീസണിന്റെ പാതിവഴിയില്‍ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി മുന്‍ നായകന്‍ എം എസ് ധോണിയെ ചുമതല ഏല്‍പിച്ചിരുന്നു. ജഡേജയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഈ എഡിഷനില്‍ നാല് ജയം മാത്രമായി സിഎസ്‌കെ 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഈ നഗരവും നിങ്ങളും പ്രിയപ്പെട്ടതായിരിക്കും; ഹൈദരാബാദിനോട് നന്ദി പറഞ്ഞ് വില്യംസണ്‍, മറുപടിയുമായി വാര്‍ണര്‍

click me!