ജഡേജ, ഹാർദ്ദിക്ക്, സൂര്യകുമാർ, ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത; രോഹിത്തിന്‍റെ കാര്യത്തില്‍ ആശങ്ക

By Web Team  |  First Published May 7, 2024, 5:41 PM IST

ലോകകപ്പ് ടീം സെലക്ഷനുശേഷം പഞ്ചാബ് കിംഗ്സെനിതിരെ ചെന്നൈക്കായി രവീന്ദ്ര ജഡേജ പുറത്തെടുത്ത ഓള്‍ റൗണ്ട് മികവും ഇന്ത്യക്ക് ആശ്വാസിക്കാന്‍ വക നല്‍കുന്നുണ്ട്.


മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ ജയിച്ചെങ്കിലും മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും കട്ടപ്പുറത്താണ്. എന്നാല്‍ ഇന്നലെ മുംബൈ ജയിച്ചതിനെക്കാള്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്. ബൗളിംഗില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മിന്നും ഫോമും ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവ് നടത്തിയ വെടിക്കെട്ട് പ്രകടനവുമാണത്.

ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രധാന ആശങ്ക ഹാര്‍ദ്ദിക്കിന്‍റെ ഓള്‍ റൗണ്ട് മികവിലായിരുന്നു. ബാറ്റിംഗില്‍ ഇപ്പോഴും ഫോമിലായിട്ടില്ലെങ്കിലും ഹൈദരാബാദിനെതിരെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ട ഹാര്‍ദ്ദിക് ബൗളിംഗ് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വസകരമാണ്. അതുപോലെതന്നെയാണ് സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാറിന്‍റെ പ്രകടനവും. ലോകകപ്പ് ടീം സെലക്ഷന് മുമ്പ് തന്നെ ബാറ്റിംഗിൽ വിരാട് കോലിയും സഞ്ജു സാംസണും ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ലോകകപ്പ് ടീം സെലക്ഷന് ശേഷം നടന്ന ആദ് മത്സരത്തില്‍ സഞ്ജു ഡക്കായപ്പോള്‍ കോലി 42 റണ്‍സടിച്ചു. ബൗളിംഗില്‍ പതിവുപോലെ ബുമ്ര മികവ് കാട്ടി.

Latest Videos

രോഹിത്ത് ഫോം ഔട്ടാവാന്‍ കാരണം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെന്ന് പൊള്ളോക്ക്

ലോകകപ്പ് ടീം സെലക്ഷനുശേഷം പഞ്ചാബ് കിംഗ്സെനിതിരെ ചെന്നൈക്കായി രവീന്ദ്ര ജഡേജ പുറത്തെടുത്ത ഓള്‍ റൗണ്ട് മികവും ഇന്ത്യക്ക് ആശ്വാസിക്കാന്‍ വക നല്‍കുന്നുണ്ട്. സഞ്ജുവിനൊപ്പം ലോകകപ്പ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്ത്, ചെന്നൈയുടെ വെടിക്കെട്ട് താരം ശിവം ദുബെ പേസര്‍മാരായ അര്‍ഷ് ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ എന്നിവര്‍ കൂടി ഫോമിലേക്ക് മടങ്ങിയാല്‍ ലോകകപ്പിന് ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും.

വരും മത്സരങ്ങളില്‍ ഇവരും ഫോമിലാവുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. . ഐപിഎല്ലിന്‍റെ ആദ്യ പകുതിയില്‍ തകര്‍ത്തടിച്ച രോഹിത് 300 റണ്‍സ് പിന്നിട്ടെങ്കിലും അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ 6,8,4,11, 4 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയടക്കം 330 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!