കഴിഞ്ഞ ദിവസം മറ്റൊരു ട്വീറ്റ് കൂടി ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. ഇത്തവണ ജഡേജയുടെ ട്വീറ്റാണ് ശ്രദ്ധിക്കപ്പെട്ടത്. മഞ്ജരേക്കറുടെ ചിത്രം ട്വീറ്റ് ചെയ്തതാണ് ആരാധകരെ അമ്പരപ്പിച്ചത്. അടുത്ത സുഹൃത്തായ മഞ്ജരേക്കറുടെ പരിപാടി ടിവിയില്‍ കാണുന്നു എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
ബംഗളൂരു: കഴിഞ്ഞകാലങ്ങളില്‍ ജഡേജയും മഞ്ജരേക്കറും അത്ര രസത്തിലല്ലായിരുന്നു. 2019 ഏകദിന ലോകകപ്പിനിടെ മഞ്ജരേക്കര്‍ ജഡേജയെ അത്രയൊന്നും കഴിവില്ലാത്ത ക്രിക്കറ്റര്‍ എന്ന് പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചവനെങ്കിലും ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ജഡേജ അത്ര പോരെന്നുള്ള രീതിയിലായിരുന്നു മഞ്ജരേക്കറുടെ സംസാരം. ഇതിന് സോഷ്യല്‍ മീഡിയയില്‍ തന്നെ ജഡേജ മറുപടി കൊടുക്കുകയും ചെയ്തു. പിന്നീട് മഞ്ജരേക്കര്‍ക്ക് തന്റെ വാക്കുകളെ തിരുത്തേണ്ടി വന്നിരുന്നു.
അതിന് ശേഷമൊരിക്കല്‍, ഏഷ്യാ കപ്പില്‍ മഞ്ജരേക്കര്‍ ജഡേജയെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നത്. അന്ന് മഞ്ജരേക്കറുടെ ചോദ്യം ഏറെ വൈറലായി. ''നിങ്ങള്‍ക്ക് എന്നോട് സംസാരിക്കുന്നതില്‍ ഓക്കേ അല്ലേ, ജഡ്ഡു? ഇതായിരുന്നു മഞ്ജരേക്കറുടെ ആദ്യ ചോദ്യം. ജഡേജ 'അതേ, അതേ തീര്‍ച്ചയായും...' എന്നുള്ള മറുപടിയും നല്‍കി. വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കാണാം...
Sanjay Manjrekar - "You're okay na to talk to me, Jaddu?".
Ravindra Jadeja - "Ya, ya, absolutely". pic.twitter.com/3MzXN1Eh0Z
കഴിഞ്ഞ ദിവസം മറ്റൊരു ട്വീറ്റ് കൂടി ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. ഇത്തവണ ജഡേജയുടെ ട്വീറ്റാണ് ശ്രദ്ധിക്കപ്പെട്ടത്. മഞ്ജരേക്കറുടെ ചിത്രം ട്വീറ്റ് ചെയ്തതാണ് ആരാധകരെ അമ്പരപ്പിച്ചത്. അടുത്ത സുഹൃത്തായ മഞ്ജരേക്കറുടെ പരിപാടി ടിവിയില്‍ കാണുന്നു എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. മഞ്ജരേക്കര്‍ മറുപടിയുമായെത്തി. പരിക്ക് ഭേദമായി എത്രയും വേഗം ജഡേജ ഫീല്‍ഡില്‍ തിരിച്ചെത്തട്ടെയാന്നായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്. 2019 ലോകകപ്പിനിടെ ജഡേജയെ മഞ്ജരേക്കര്‍ വിമര്‍ശിച്ചതോടെ ഇരുവരും ഭിന്നതയിലായിരുന്നു.
Watching my dear friend on screen pic.twitter.com/gU9CnxC9Mx
— Ravindrasinh jadeja (@imjadeja)എന്നാല്‍ ഏഷ്യാ കപ്പിനിടെ മഞ്ജരേക്കറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മടിയില്ലെന്ന് ജഡേജ പ്രതികരിച്ചതോടെയാണ് മഞ്ഞുരുകിയത്. ശസ്ത്രക്രിയക്ക് പിന്നാലെ ജഡേജ ഇപ്പോള്‍ വിശ്രമത്തിലാണ്. അദ്ദേഹത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഏഷ്യാ കപ്പിനിടെയാണ് ജഡേജയ്ക്ക് പരിക്കേല്‍ക്കുന്നത്.
Ha ha… and your dear friend looking forward to seeing you on the field soon :) https://t.co/eMpZyZYsYU
— Sanjay Manjrekar (@sanjaymanjrekar)