ഓസീസിനെതിരെ രണ്ടാം ടെസ്റ്റില്‍ രോഹിത് എവിടെ ബാറ്റ് ചെയ്യണം? വ്യക്തമാക്കി രവി ശാസ്ത്രി

By Web Team  |  First Published Dec 5, 2024, 8:44 AM IST

രോഹിത് ബാറ്റിംഗ് പൊസിഷനില്‍ ലോവര്‍ ഓവര്‍ഡറില്‍ കളിക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.


അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലേക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് പെര്‍ത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. രാഹുല്‍ മികച്ച രീതിയില്‍ കളിക്കുകയും ചെയ്തു. നാളെ രണ്ടാം ടെസ്റ്റ് നടക്കാനിരിക്കെ രോഹിത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തുമോ എന്നുള്ളതാണ് ആരാധകരുടെ ചോദ്യം. അഡ്‌ലെയ്ഡില്‍ ഡേ - നൈറ്റ് ടെസ്റ്റിലാണ് ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍ വരിക.

ഇതിനിടെ രോഹിത് ബാറ്റിംഗ് പൊസിഷനില്‍ ലോവര്‍ ഓവര്‍ഡറില്‍ കളിക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതിനോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രോഹിത് വരുന്നത് തന്നെ ടീമിന് ഉത്തേജനമാണെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''അഡ്‌ലെയ്ഡില്‍ രോഹിത് എവിടെ ബാറ്റ് ചെയ്താലും ഇന്ത്യക്ക് ഗുണം ചെയ്യും. രോഹിത്തിന്റെ കഴിവിനെ കുറിച്ച് ആര്‍ക്കും ഒരു സംശമില്ല. അദ്ദേഹം എവിടെ ബാറ്റ് ചെയ്താലും ഇന്ത്യക്ക് ഉത്തേജനമാണ്. അദ്ദേഹം പരിചയസമ്പന്നനാണ്. മധ്യനിരയില്‍ ആ അനുഭവസമ്പത്ത് ആവശ്യമാണ്. എവിടെ ബാറ്റ് ചെയ്താലും അദ്ദേഹം അപകടകാരിയാണ്. ടീം സന്തുലിതമാവും.'' ശാസ്ത്രി പറഞ്ഞു. 

Latest Videos

പരിശീലകനായും ശ്രീജേഷ് കിരീടത്തോടെ തുടങ്ങി! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്നാും ശാസ്ത്രി പറയുന്നു. ''ഓസ്‌ട്രേലിയ എവിടെയാണ് രോഹിത്തിനെ കാണാന്‍ ഇഷ്ടപ്പെടാത്തത്, അവിടെ അദ്ദേഹം ബാറ്റ് ചെയ്യണം. സന്നാഹ മത്സരത്തില്‍ രാഹുല്‍ ഓപ്പണറായി തുടര്‍ന്നിരുന്നു. അതേ സെറ്റ് അപ്പ് തുടരണം.'' ശാസ്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത്, രോഹിത് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ / രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.

click me!