വിശ്രമമെടുക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, എന്‍റെ ടീമിനെയും കളിക്കാരെയും കൂടുതല്‍ മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം അവരുടെ നിയന്ത്രണം ഏറ്റെടുക്കാനും. പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് മാത്രം ഇത്രയും വിശ്രമത്തിന്‍റെ ആവശ്യം. ഓരോ വര്‍ഷവും ഐപിഎല്‍ സമയത്ത് രണ്ടോ മൂന്നോ മാസം പരിശീലകന് വിശ്രമം കിട്ടും. അതുപോരെ.
മുംബൈ: ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനെതിരെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരിശീലകന്‍ കളിക്കാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ട ആളാണെന്നും ഇടക്കിടെ വിശ്രമം എടുക്കുന്നത് ശരിയല്ലെന്നും രവി ശാസ്ത്രി പറഞ്ഞു.
ലോകകപ്പിന് പിന്നാലെ ദ്രാവിഡ് വിശ്രമമെടുത്തതോടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണാണ് ന്യൂസിലന്‍ഡ് പര്യടനടത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ചുമതല വഹിക്കുന്നത്. ഇതാദ്യമായല്ല ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്ന് വിശ്രമം എടുക്കുന്നത്. നേരത്തെ സിംബാബ്‌വെ, അയര്‍ലന്‍ഡ് പര്യടനങ്ങളില്‍ നിന്നും ദ്രാവിഡും സീനിയര്‍ താരങ്ങളും വിശ്രമം എടുത്തിരുന്നു.
വിശ്രമമെടുക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, എന്‍റെ ടീമിനെയും കളിക്കാരെയും കൂടുതല്‍ മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം അവരുടെ നിയന്ത്രണം ഏറ്റെടുക്കാനും. പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് മാത്രം ഇത്രയും വിശ്രമത്തിന്‍റെ ആവശ്യം. ഓരോ വര്‍ഷവും ഐപിഎല്‍ സമയത്ത് രണ്ടോ മൂന്നോ മാസം പരിശീലകന് വിശ്രമം കിട്ടും. അതുപോരെ.
സണ്‍റൈസേഴ്‌സ് കൈവിട്ടപ്പോള്‍ വിഷമം തോന്നിയോ? ഒടുവില്‍ മനസുതുറന്ന് കെയ്‌ന്‍ വില്യംസണ്‍
ടി20 ക്രിക്കറ്റില്‍ വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിന്‍റെ പാത പിന്തുടരേണ്ടിവരും. ഇപ്പോഴത്തെ ന്യൂസിലന്‍ഡ് പര്യടനം ഇന്ത്യന്‍ ടീമിനെ അതിന് സഹായിക്കുമെന്നാണ് കരുതുന്നതെന്നും ആമസോണ്‍ പ്രൈം സഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തില്‍ രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര ആമസമോണ്‍ പ്രൈമിലൂടെ മാത്രമാണ് സ്ട്രീം ചെയ്യുന്നത്.
ഏതെങ്കിലും ഒരു കാര്യം മാത്രമായി ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും ടീമിലെ ഓരോ കളിക്കാരന്‍റെയും റോളുകളെക്കുറിച്ച് വ്യക്തത നല്‍കാനും മാച്ച് വിന്നര്‍മാരെ കണ്ടെത്താനും ഈ പര്യടനം സഹായിക്കും. 2015ലെ ലോകകപ്പിലെ തിരിച്ചടിക്കുശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് തുടങ്ങിവെച്ച വിപ്ലവം പകര്‍ത്തിയാലെ ഇന്ത്യക്കും മുന്നേറാനാവു എന്നും ശാസ്ത്രി പറഞ്ഞു. അതിനുവേണ്ടി ചില സീനിയര്‍ താരങ്ങളെ പുറത്തിരുത്തേണ്ടിവന്നാല്‍ ഇരുത്തണം. യുവതാരങ്ങള്‍ക്ക് നിര്‍ഭയമായി കളിക്കാന്‍ അവസരം നല്‍കണം. ഇന്ത്യക്ക് അതിനുള്ള പ്രതിഭാ സമ്പത്തുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുകയേ വേണ്ടുവെന്നും ശാസ്ത്രി പറഞ്ഞു.