ഫെബ്രുവരി 10 മുതൽ മാര്‍ച്ച് 15 വരെയാണ് ആദ്യഘട്ട മത്സരങ്ങള്‍. ഐപിഎല്ലിന് ശേഷം നോക്കൗട്ട് ഘട്ടം നടക്കും.
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ (Ranji Trophy 2021-22) മത്സരക്രമം പ്രസിദ്ധീകരിച്ച് ബിസിസിഐ (BCCI). കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ (Kerala Cricket Team) എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കും. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.
ഫെബ്രുവരി 10 മുതൽ മാര്‍ച്ച് 15 വരെയാണ് ആദ്യഘട്ട മത്സരങ്ങള്‍. ഐപിഎല്ലിന് ശേഷം നോക്കൗട്ട് ഘട്ടം നടക്കും. മെയ് 30 മുതൽ ജൂൺ 26 വരെയാണ് നോക്കൗട്ട് മത്സരങ്ങള്‍. നേരത്തെ ജനുവരി 13നാരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന മത്സരങ്ങള്‍ കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് നീട്ടിവയ്‌ക്കുകയായിരുന്നു.
രഞ്ജി ട്രോഫിയിൽ തിരുവനന്തപുരത്തും മത്സരങ്ങള്‍ ഉണ്ട്. ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ് എന്നീ ടീമുകളാണ് തിരുവന്തപുരത്താണ് കളിക്കാനെത്തുക. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്‍റ് സേവ്യേഴ്സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരം. അഹമ്മദാബാദ്, കൊൽക്കത്ത, ഹരിയാന, ദില്ലി, ഗുവാഹത്തി, കട്ടക്ക്, ചെന്നൈ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രഞ്ജി ട്രോഫി അരങ്ങേറുന്നത്.
രഞ്ജി ട്രോഫി ഗ്രൂപ്പുകള്‍
എലീറ്റ് എ: ഗുജറാത്ത്, മധ്യപ്രദേശ്, കേരള, മേഘാലയ- വേദി രാജ്‌കോട്ട്
എലീറ്റ് ബി: ബംഗാള്‍, ബറോഡ, ഹൈദരാബാദ്, ചണ്ഡീഗഢ്- വേദി കട്ടക്ക്
എലീറ്റ് സി: കര്‍ണാടക, ജമ്മു ആന്‍ഡ് കശ്‌മീര്‍, റെയില്‍വേസ്, പോണ്ടിച്ചേരി- വേദി ചെന്നൈ
എലീറ്റ് ഡി: സൗരാഷ്‌ട്ര, മുംബൈ, ഒഡിഷ, ഗോവ- വേദി അഹമ്മദാബാദ്
എലീറ്റ് ഇ: ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ്- വേദി തിരുവനന്തപുരം
എലീറ്റ് എഫ്: പഞ്ചാബ്, ഹിമാചല്‍, ഹരിയാന, ത്രിപുര- വേദി ദില്ലി
എലീറ്റ് ജി: വിദര്‍ഭ, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, അസം- വേദി ഹരിയാന
എലീറ്റ് എച്ച്: തമിഴ്‌നാട്, ദില്ലി, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഢ് -വേദി ഗുവാഹത്തി
പ്ലേറ്റ് ഗ്രൂപ്പ്: ബിഹാര്‍, നാഗാലന്‍ഡ്, സിക്കിം, മണിപ്പൂര്‍, മിസോറം, അരുണാചല്‍പ്രദേശ്- വേദി കൊല്‍ക്കത്ത
Sourav Ganguly : ഇന്ത്യന്‍ ക്യാപ്റ്റനെ തീരുമാനിക്കുന്നത് ആര്? വിവാദങ്ങളില്‍ മറുപടിയുമായി ഗാംഗുലി