കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ സെഞ്ചുറി നേടിയ ആര്‍സിബിയെ ജയിപ്പിച്ചത് പടിധാറാണ്. പരിക്കിനെ തുടര്‍ന്ന് ആര്‍സിബിക്ക് നഷ്ടമാവുന്ന രണ്ടാമത്തെ താരമാണ് പടിധാര്‍. ഉത്തര്‍ പ്രദേശുകാരനായ 28കാരന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അടുത്ത തിരിച്ചടി. അവരുടെ മധ്യനിര ബാറ്റ്‌സ്മാന്‍ രജത് പടിധാറിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാവും. ഉപ്പൂറ്റിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരമിപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. എങ്കിലും സീസണില്‍ എപ്പോഴെങ്കിലും തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ആര്‍സിബി കോച്ച് സഞ്ജയ് ബംഗാര്‍ കരുതുന്നത്.
കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ സെഞ്ചുറി നേടിയ ആര്‍സിബിയെ ജയിപ്പിച്ചത് പടിധാറാണ്. പരിക്കിനെ തുടര്‍ന്ന് ആര്‍സിബിക്ക് നഷ്ടമാവുന്ന രണ്ടാമത്തെ താരമാണ് പടിധാര്‍. ഉത്തര്‍ പ്രദേശുകാരനായ 28കാരന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ, ജോഷ് ഹേസല്‍വുഡിന് പരിക്കിനെ തുടര്‍ന്ന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വില്‍ ജാക്‌സും പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്് പിന്മാറിയിരുന്നു. ന്യൂസിലന്‍ഡ് താരം മൈക്കല്‍ ബ്രേസ്‌വെല്ലാണ് പകരക്കാരന്‍. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയ്ക്കും ടീമിനൊപ്പം ചേരാനായിട്ടില്ല.
ഡിസംബറില്‍ നടന്ന താരലലേത്തില്‍ 3.2 കോടി രൂപ മുടക്കി സ്വന്തമാക്കിയ വില്‍ ജാസ്‌കിന് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് പരിക്കേറ്റത്. താരലേലത്തില്‍ ബ്രേസ്വെല്ലും പങ്കെടുത്തിരുന്നുവെങ്കിലും ഒരു ടീമും ലേലത്തില്‍ എടുത്തില്ല. ഒരു കോടി രൂപയായിരുന്നു ബ്രേസ്വെല്ലിന്റെ അടിസ്ഥാനവില. ഇതാദ്യമായാണ് ബ്രേസ്വെല്‍ ഐപിഎല്ലിന്റെ ഭാഗമാകുന്നത്. ആറിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം.
ആര്‍സിബി ടീം: ഫാഫ് ഡു പ്ലെസിസ്, ഫിന്‍ അലന്‍, വിരാട് കോലി, അനുജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഗ്ലെന്‍ മാക്സ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, സുയഷ് പ്രഭുദേശായ്, വാനിന്ദു ഹസരങ്ക, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, കരണ്‍ ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് സിറാജ്, റീസെ ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, അവിനാഷ് സിംഗ്, സോനു യാദവ്, മനോജ് ഭണ്ഡാകെ, മൈക്കല്‍ ബ്രേസ്വെല്‍.