IPL 2022 : കെ എല്‍ രാഹുലിന്‍റെ അടവെല്ലാം പാളി; ഓറഞ്ച് ക്യാപ് ജോസ് ബട്‍ലറുടെ തലയില്‍ ഭദ്രം

By Jomit Jose  |  First Published May 28, 2022, 8:10 AM IST

2016 സീസണിൽ നാല് സെഞ്ചുറി നേടിയ വിരാട് കോലിക്ക് ശേഷം ആദ്യമായാണ് ഒരു താരം ഒറ്റസീസണിൽ നാല് ശതകങ്ങള്‍ നേടുന്നത്


അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) രണ്ടാം ക്വാളിഫയറോടെ(RR vs RCB Qualifier 2) ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) ജോസ് ബട്‍ലർ(Jos Buttler) ഉറപ്പിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ(Royal Challengers Bangalore) സെഞ്ചുറിയോടെ രാജസ്ഥാൻ ഓപ്പണർക്ക് ഇപ്പോൾ 824 റൺസായി. രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിന്(KL Rahul) 616 റൺസാണുള്ളത്. റൺവേട്ടക്കാരിലെ ആദ്യ അഞ്ച് പേരിൽ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ ആരുമില്ല.

ഈ സീസണ്‍ ഐപിഎല്ലില്‍ നാല് സെഞ്ചുറികളാണ് ഇതുവരെ ജോസ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. 2016 സീസണിൽ നാല് സെഞ്ചുറി നേടിയ വിരാട് കോലിക്ക് ശേഷം ആദ്യമായാണ് ഒരു താരം ഒറ്റ സീസണിൽ നാല് ശതകങ്ങള്‍ നേടുന്നത്. ബട്‍ലറും കോലിയും ഐപിഎൽ കരിയറില്‍ അഞ്ച് സെഞ്ചുറി നേടിയിട്ടുണ്ട്. ആറ് സെഞ്ചുറിയുള്ള ക്രിസ് ഗെയ്‌ലാണ് ഒന്നാം സ്ഥാനത്ത്.

Latest Videos

ഐപിഎൽ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റൻസ്- രാജസ്ഥാൻ റോയൽസ് ഫൈനലിനാണ് കളമൊരുങ്ങുന്നത്. രണ്ടാം ക്വാളിഫയറില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറിയത്. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടക്കുകയായിരുന്നു. 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിലെത്തിയത്. 

You never run out of runs, but we're running out of words. 💗💯 | | pic.twitter.com/2Xe3JUtwMr

— Rajasthan Royals (@rajasthanroyals)

തകർത്തടിച്ച് തുടങ്ങിയ യശസ്വീ ജയ്സ്വാൾ 21ൽ വീണെങ്കിലും ബട്‍ലർ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 60 പന്തിൽ 10 ഫോറും ആറ് സിക്സുമായി ബട്‍ലർ 106* റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസണെ 23ലും ദേവ്ദത്ത് പടിക്കലിനെ ഒൻപതിലും മടക്കിയെങ്കിലും ബാംഗ്ലൂരിന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയുമാണ് ബാംഗ്ലൂരിനെ 157ൽ പിടിച്ചുകെട്ടിയത്. 58 റൺസെടുത്ത രജത് പടിദാറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ. വിരാട് കോലി ഏഴ് റൺസിന് പുറത്തായി.  

IPL 2022 : വീണ്ടും ബട്‌ലര്‍, സെഞ്ചുറി! ആര്‍സിബിയെ പുറത്തേക്കെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍

click me!