ജയിച്ചാല്‍ രാജസ്ഥാന് 18 പോയിന്റാവും. എന്നാല്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടാല്‍ രാജസ്ഥാല്‍ 18ല്‍ തന്നെ തുടരും.
ദില്ലി: ഐപിഎല്ലില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ഒരു ടീം പോലുമില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്ക് 16 പോയിന്റുണ്ടെങ്കിലും പ്ലേ ഓഫ് ഉപ്പിക്കാറായിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും 16 പോയിന്റാണുള്ളത്. കൊല്‍ക്കത്തയേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച രാജസ്ഥാന് എട്ട് ജയവും രണ്ട് തോല്‍വിയുമുണ്ട്. ഇരുവര്‍ക്കും 16 പോയിന്റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ഒന്നാം സ്ഥാനത്താണ്.
ഈയൊരു സാഹചര്യത്തിലാണ് രാജസ്ഥാന്‍ നാളെ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ സഞ്ജു സാംസണും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാവില്ലെന്നാണ് പോയിന്റ് പട്ടിക വ്യക്തമാക്കുന്നത്. ജയിച്ചാല്‍ രാജസ്ഥാന് 18 പോയിന്റാവും. എന്നാല്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടാല്‍ രാജസ്ഥാല്‍ 18ല്‍ തന്നെ തുടരും.
ഇന്ത്യ ടീം പാകിസ്ഥാനില്‍ വരും! വന്നില്ലെങ്കില്‍..; ബിസിസിഐക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ പരമാവധി 18 പോയിന്റ് വരെ എത്താനും സാധിക്കും. അപ്പോള്‍ നെറ്റ് റണ്‍റേറ്റ് പരിശോധിക്കേണ്ടി വരും. ബാക്കി മത്സരങ്ങള്‍ ജയിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 22 പോയിന്റ് വരെ എത്താം. ഇനിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 പോയിന്റ് വരെ ഉയരാം. എന്നാല്‍ ഇത്തരം സാധ്യതകളെല്ലാം വിരളമാണെന്ന് മാത്രം. എട്ടിന് നടക്കുന്ന ഹൈദരാബാദ് - ലഖ്നൌ മത്സരഫലത്തിന് വേണ്ടി രാജസ്ഥാന്‍ കാത്തിരിക്കേണ്ടി വരും. തത്വത്തില്‍ രാജസ്ഥാന് നാളത്തെ ജയം മാത്രം മതിയാവില്ല പ്ലേ ഓഫിലെത്താന്‍.
ഈ ടീമുകള്‍ക്കാണ് നിലവില്‍ നിലവില്‍ പ്ലേ ഓഫ് സാധ്യത കൂടുതലുള്ളത്. ശേഷിക്കുന്ന ടീമുകള്‍ക്കൊന്നും ഇനി 18 പോയിന്റിലേക്കെത്താന്‍ സാധിക്കില്ല. ഡല്‍ഹിക്ക് കാപിറ്റല്‍സിന് പരാമവാധി സ്വന്തമാക്കാനാവുന്ന പോയിന്റ് പതിനാറാണ്. നിലവില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 10 പോയിന്റാണുള്ളത്. ആര്‍സിബി, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്ക് ഇനി പരമാവധി 14 പോയിന്റ് മാത്രമാണ് ലഭിക്കു. മുംബൈ ഇന്ത്യന്‍സിന് 12 പോയിന്റും.