IPL 2022 : ബെയര്‍സ്‌റ്റോ തുടക്കമിട്ടു, ജിതേഷ് കത്തിക്കയറി; രാജസ്ഥാനെതിരെ പഞ്ചാബിന് മികച്ച സ്‌കോര്‍

By Web Team  |  First Published May 7, 2022, 5:27 PM IST

ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ശിഖര്‍ ധവാനെ (12) ആര്‍ അശ്വിന്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു.


മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 190 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിനെ ജോണി ബെയര്‍സ്‌റ്റോ (40 പന്തില്‍ 56)യുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ (R Ashwin), പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ശിഖര്‍ ധവാനെ (12) ആര്‍ അശ്വിന്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഭാനുക രജപക്‌സ (18 പന്തില്‍ 27) ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ രജപക്‌സയെ പുറത്താക്കി ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. 

Latest Videos

undefined

പതിവിന് വിപരീതമായി നാലാമനായി ക്രീസിലെത്തിയ മായങ്ക് അഗര്‍വാളിന് (15) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ചാഹലിന്റെ തന്നെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച്. തുടര്‍ന്നെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ (14 പന്തില്‍ 22) നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബൗള്‍ഡായി ഇംഗ്ലീഷ് താരം പവലിയനില്‍ തിരിച്ചെത്തി. ജിതേഷ് ശര്‍മ (18 പന്തില്‍ പുറത്താവാതെ 38)യാണ് പഞ്ചാബിന് പ്രതീക്ഷ നല്‍കുന്ന സ്‌കോര്‍ സമ്മാനിച്ചത്. റിഷി ധവാന്‍ (5) പുറത്താവാത നിന്നു. 

പഞ്ചാബ് മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ രാജസ്ഥാനില്‍ കരുണ്‍ നായര്‍ക്ക് പകരം യശ്വസി ജയ്സ്വാള്‍ ഇടംപിടിച്ചു. പഞ്ചാബിനെതിരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍  ഫോം തുടരും എന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ.  

പഞ്ചാബ് കിംഗ്സ്: Jonny Bairstow, Shikhar Dhawan, Mayank Agarwal(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh, Sandeep Sharma

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Yashasvi Jaiswal, Riyan Parag, Shimron Hetmyer, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

click me!