ചിലരോട് സങ്കടത്തോടെ പിരിയേണ്ടിവരുമെന്ന് സഞ്ജു! രാജസ്ഥാന്‍ താരങ്ങളെ ഒഴിവാക്കിയതില്‍ നായകന്റെ പ്രതികരണം

By Web Team  |  First Published Nov 1, 2024, 10:59 PM IST

ജോസ് ബട്‌ലര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ കൈവിട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.


ജയ്പൂര്‍: ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവര്‍ രാജസ്ഥാനൊപ്പം തുടരും. അതേസമയം ജോസ് ബട്‌ലര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ കൈവിട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. നിലനിര്‍ത്താനുള്ള സമയം കഴിഞ്ഞതിന് ശേഷം സഞ്ജു ഇതിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയാണ് സഞ്ജു.

ഒരു സൗഹൃദാന്തരീക്ഷം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് സഞ്ജു വ്യക്തമാക്കി. മലയാളി താരത്തിന്റെ വാക്കുകള്‍.. ''കഴിഞ്ഞ കുറച്ച് സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഞങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി നല്ല നിമിഷങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. ഞങ്ങളുടെ യുവ പ്രതിഭകളില്‍ ചിലരെ അടുത്ത തലമുറയായി വളര്‍ത്തിയെടുക്കാനും സാധിച്ചു. ഡ്രസ്സിംഗ് റൂമില്‍ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. താരങ്ങള്‍ക്കിടയില്‍ പ്രത്യേക സൗഹൃദബന്ധം തന്നെയുണ്ട്. ജീവിതകാലം മുഴുവന്‍ അത് നിലനില്‍ക്കും.'' സഞ്ജു പറഞ്ഞു.

Latest Videos

ബീഫുണ്ട്, ചിക്കനുണ്ട്, മുട്ടയുണ്ട്..; സ്‌കൂള്‍ കായികമേളക്ക് പഴയിടത്തിന്‍റെ കൈപ്പുണ്യത്തില്‍ വിഭവ സമൃദ്ധ ഭക്ഷണം

ചിലരോട് സങ്കടത്തോടെ പരിയേണ്ടിവരുമെന്നും സഞ്ജു പറഞ്ഞു. ''അതേ ടീമിനൊപ്പം ഈ യാത്ര തുടരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. ഫ്രാഞ്ചൈസിക്ക് അവിശ്വസനീയമായ വിജയവും സ്വാഭാവികമായും വലിയ സന്തോഷവും കൊണ്ടുവന്ന അവരില്‍ ചിലരോട് വലിയ സങ്കടത്തോടെ ഞങ്ങള്‍ പിരിയേണ്ടി വരും. എല്ലാവരേയും അല്ലെങ്കിലും ലേലത്തില്‍ തിരികെ വാങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ആരാധകരും ഞങ്ങളും പ്രതീക്ഷിക്കുന്നു.'' സഞ്ജു വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡിനും കുമാര്‍ സംഗക്കാരയ്ക്കുമൊപ്പം ജോലി ചെയ്യുന്നതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലും കുമാര്‍ സംഗക്കാരയുടെ പിന്തുണയിലും എനിക്കും ഫ്രാഞ്ചൈസിക്കും അവിശ്വസനീയ യാത്ര തുടരാന്‍ സാധിച്ചാല്‍ ഞാന്‍ ഭാഗ്യവാനായിരിക്കും. ഈ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലേക്ക് മാറാന്‍ ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു.'' സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഓസീസ് പര്യടനത്തിന് മുമ്പ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം! ഇന്ത്യ എയ്‌ക്കെതിരായ സന്നാഹ മത്സരം കളിക്കില്ല

അതേസമയം, ബട്‌ലറെ ഒഴിവാക്കുന്നതില്‍ രാജസ്ഥാന് വ്യക്തമായ കാരണമുണ്ടായിരുന്നു. പരിക്ക് തന്നെയാണ് അതിന്റെ പ്രധാന കാരണം. ബട്ലറെ നിലനിര്‍ത്തിയാലും കളിപ്പിക്കാന്‍ സാധിക്കുമോയെന്ന് റോയല്‍സ് ക്യാംപില്‍ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ബട്ലര്‍ ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുന്നത്. അദ്ദേഹത്തിന്റെ കാലി പേശികള്‍ക്ക് നേരത്തെ പരിക്കുകളുണ്ട്. ഇത് പരിക്കിന്റെ പേരില്‍ താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനുമായി ബട്ലര്‍ക്ക് മുന്നില്‍ തിരക്കേറിയ ഷെഡ്യൂളുണ്ട്. അതുകൊണ്ടുന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് ജോലിഭാരം ഏല്‍പ്പിക്കാന്‍ ശ്രമിക്കില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് താരത്തെ കൈവിട്ടതും.

click me!