ശാസ്‌ത്രിക്ക് പകരം ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകില്ല? ഏറ്റവും പുതിയ വിവരങ്ങള്‍

By Web Team  |  First Published Aug 19, 2021, 8:33 AM IST

രവി ശാസ്‌ത്രി ട്വന്‍റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പകരക്കാരനായി ദ്രാവിഡിന്‍റെ പേര് സജീവമായത്


മുംബൈ: മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അടുത്ത മുഖ്യ പരിശീലകനാകാനുള്ള സാധ്യത മങ്ങുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമി(എന്‍സിഎ) അധ്യക്ഷ സ്ഥാനത്തേക്ക് ദ്രാവിഡ് വീണ്ടും അപേക്ഷ നൽകി. ഇതോടെ ബെംഗളുരുവില്‍ തുടരാനാണ് ദ്രാവിഡിന് താത്പര്യം എന്ന് വ്യക്തമായി. 

രവി ശാസ്‌ത്രി ട്വന്‍റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പകരക്കാരനായി ദ്രാവിഡിന്‍റെ പേര് സജീവമായത്. ശ്രീലങ്കന്‍ പര്യടനത്തിൽ ഇന്ത്യന്‍ യുവനിരയുടെ പരിശീലക പദവി ഏറ്റെടുത്തെങ്കിലും സീനിയര്‍ ടീമിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദ്രാവിഡ്. ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡ് തിളങ്ങിയിട്ടുണ്ട്. 

Latest Videos

രവി ശാസ്‌ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് എന്നിവരും പടിയിറങ്ങിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കിൽ കോച്ചിംഗ് സ്റ്റാഫില്‍ പൂർണ അഴിച്ചുപണിയാവും അത്. ഭരത് അരുൺ, ആർ ശ്രീധർ എന്നിവർക്ക് ഐപിഎൽ ടീമുകൾ വൻ തുക പ്രതിഫലം വാദ്ഗാദം നൽകിയെന്നാണ് സൂചന.  

അതേസമയം പരിക്കിന്‍റെ പിടിയിലുള്ള ശുഭ്‌മാന്‍ ഗില്ലിനൊപ്പം വരുണ്‍ ചക്രവര്‍ത്തിയും കമലേഷ് നാഗര്‍കോട്ടിയും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഐപിഎല്ലിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ മൂവര്‍ സംഘത്തിന്‍റെ ലക്ഷ്യം. പൂര്‍ണ ഫിറ്റാണെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ താരങ്ങള്‍ ടീമിനൊപ്പം ചേരാന്‍ യുഎഇയിലേക്ക് തിരിക്കും. 

ടി20 ലോകകപ്പില്‍ ആരാവും വിജയി; പ്രവചനവുമായി ദിനേശ് കാര്‍ത്തിക്

ഐപിഎല്‍: യുഎഇയില്‍ ഗില്‍ കളിക്കുമോ? പ്രതികരണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

നാലാം ദിനം ഇതൊന്നും ആരും സ്വപ്‌നം കണ്ടിരുന്നില്ല; ഷമി-ബുമ്ര ബാറ്റിംഗിനെ പ്രശംസ കൊണ്ടുമൂടി സഹീര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!