സന്നാഹമത്സരത്തില്‍ നിന്ന് വിശ്രമമെടുത്ത കോലിക്ക് ആശാന്‍ ദ്രാവിഡിന്‍റെ സ്പെഷ്യല്‍ ക്ലാസ്-വീഡിയോ

By Gopala krishnan  |  First Published Oct 10, 2022, 5:37 PM IST

മത്സരശേഷം ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിനൊപ്പം കെ എല്‍ രാഹുലും കോലിക്ക് ഒപ്പം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിറങ്ങി. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ തന്നെ നടക്കുന്ന രണ്ടാം പരിശീലന മത്സരത്തില്‍ കോലി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനുശേഷം ആതിഥേയരായ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ രണ്ട് സന്നാഹമത്സരങ്ങളില്‍ കൂടി ഇന്ത്യ കളിക്കും. ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ 23ന് പാക്കിസ്ഥാനെതിരെ മെല്‍ബണില്‍ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

പെര്‍ത്ത്: ടി20 ലോകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരം കളിക്കാനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കോലി ഉണ്ടായിരുന്നില്ല. വിശ്രമം അനുവദിച്ചെങ്കിലും വിരാട് കോലി വെറുതെ ഇരിക്കുകയായിരുന്നില്ല. സന്നാഹ മത്സരം പൂര്‍ത്തിയായ ഉടന്‍ ബാറ്റുമായി നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയ വിരാട് കോലിക്ക് ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിന്‍റെ ജോലി ഏറ്റെടുത്ത് പന്തെറിഞ്ഞുകൊടുത്തും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഒപ്പമുണ്ടായിരുന്നു.

Throw downs from Rahul Dravid for Virat Kohli pic.twitter.com/kKG99TYqX4

— CRICKETNMORE (@cricketnmore)

മത്സരശേഷം ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിനൊപ്പം കെ എല്‍ രാഹുലും കോലിക്ക് ഒപ്പം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിറങ്ങി. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ തന്നെ നടക്കുന്ന രണ്ടാം പരിശീലന മത്സരത്തില്‍ കോലി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനുശേഷം ആതിഥേയരായ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ രണ്ട് സന്നാഹമത്സരങ്ങളില്‍ കൂടി ഇന്ത്യ കളിക്കും. ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ 23ന് പാക്കിസ്ഥാനെതിരെ മെല്‍ബണില്‍ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Latest Videos

undefined

ഞാന്‍ സിക്‌സടിക്കുന്ന താരമാണ്! പിന്നെ എന്തിനാണ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത്? ഇഷാന്‍ കിഷന്റെ ചോദ്യം

അതേസമയം, പരിക്ക് മൂലം ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ സെലക്ടര്‍മാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കുമൂലം ബുമ്ര പുറത്തായതോടെ 14 അംഗ ടീമുമായാണ് ഇന്ത്യ ലോകകപ്പിനെത്തിയത്. മുഹമ്മദ് ഷമിയോ ദീപക് ചാഹറോ ബുമ്രയുടെ പകരക്കാരനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ കദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ചാഹറിനെ പരിക്ക് മൂലം ഒഴിവാക്കിയിരുന്നു. ഷമിയാകട്ടെ കൊവിഡ് മുക്തനായശേഷം ഇതുവരെ കായികക്ഷമതാ പരിശോധന വിജയിച്ചിട്ടില്ല. ഇതാണ് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിക്കാന്‍ വൈകുന്നതെന്നാണ് സൂചന. ദീപക് ചാഹറും ഷമിയും ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഇവിടെയായിരിക്കും ഇരുവര്‍ക്കും ഫിറ്റ്നെസ് ടെസ്റ്റ്. ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളാണ് നിലവില്‍ ഇരുവരും.

click me!