ഐപിഎല്ലിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് വിരുന്ന്; എല്ലാം രാഹുല്‍ ദ്രാവിഡിന്റെ പ്ലാനാണ്

By Web Team  |  First Published Aug 9, 2020, 2:37 PM IST

നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുക. ശേഷം ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തര സീസണ് തുടക്കമാവും. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് ആദ്യ നടക്കുക.


ബംഗളൂരു: സീസണിലെ ഐപിഎല്ലിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് വിരുന്ന്. ആഭ്യന്തര സീസണ് നവംബര്‍ 19ന് തുടക്കമാവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുക. ശേഷം ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തര സീസണ് തുടക്കമാവും. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് ആദ്യ നടക്കുക. ഡിസംബര്‍ ഏഴിനായിരിക്കും ടൂര്‍ണമെന്റിന്റെ ഫൈനല്‍.

നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കൊറോണക്കാലത്തെ ആഭ്യന്തര സീസണ്‍ എങ്ങനെയായിക്കണമെന്ന നിര്‍ദേശം നല്‍കിയത്. ബിസിസിഐയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഐപിഎല്ലിന് ശേഷമായിരിക്കും രഞ്ജി സീസണ്‍ ആരംഭിക്കുക. ഡിസംബര്‍ 13ന് തുടങ്ങി മാര്‍ച്ച് 10ന് അവസാനിപ്പിക്കുന്ന രീതിയിലാണ് രഞ്ജി ട്രോഫി പ്ലാന്‍ ചെയ്തിരിക്കുന്നത്. 

Latest Videos

കൊവഡ് വ്യാപനത്തെ തുടര്‍ന്ന് സീസണ്‍ തുടങ്ങാന്‍ വൈകുന്നത് കണക്കിലെടുത്ത് ദുലീപ് ട്രോഫി, ദേവ്ധര്‍ ട്രോഫി, വിജയ് ഹസാരെ ടൂര്‍ണമെന്റ് എന്നിവ വേണ്ടെന്ന് വച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി, രഞ്ജി ട്രോഫി മാത്രമാണ് നടക്കുക. സാധാരണഗതിയില്‍ സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആഭ്യന്തര സീസണ്‍ തുടങ്ങാറ്.

click me!