മത്സരത്തിനിടെ ഡി കോക്ക് എന്നോട് മാപ്പ് പറഞ്ഞു! ഡേവിഡ് മില്ലറുടെ വെളിപ്പെടുത്തല്‍

By Web Team  |  First Published Oct 3, 2022, 12:21 PM IST

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.ഡേവിഡ് മില്ലര്‍ (47 പന്തില്‍ 106), ക്വിന്റണ്‍ ഡി കോക്ക് (48 പന്തില്‍ 69) എന്നിവര്‍. ഒരുവേളയില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചിരുന്നു എന്നാല്‍ കൃത്യമായ സമയത്ത് വേഗം കൂട്ടാന്‍ ഡി കോക്കിന് സാധിക്കാതെ പോയി.


ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ വിജയത്തിനടുത്താണ് ദക്ഷിണാഫ്രിക്ക വീണത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സാണ്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (37 പന്തില്‍ 43), കെ എല്‍ രാഹുല്‍ (28 പന്തില്‍ 57), വിരാട് കോലി (28 പന്തില്‍ പുറത്താവാതെ 49), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61) എന്നിവരെല്ലാം തിളങ്ങി. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് (ഏഴ് പന്തില്‍ പുറത്താവാതെ 17) കത്തികയറിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 237ലെത്തി.

എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.ഡേവിഡ് മില്ലര്‍ (47 പന്തില്‍ 106), ക്വിന്റണ്‍ ഡി കോക്ക് (48 പന്തില്‍ 69) എന്നിവര്‍. ഒരുവേളയില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചിരുന്നു എന്നാല്‍ കൃത്യമായ സമയത്ത് വേഗം കൂട്ടാന്‍ ഡി കോക്കിന് സാധിക്കാതെ പോയി. മത്സരശേഷം ഡി കോക്കിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് മില്ലര്‍ സംസാരിച്ചു. ഡി കോക്ക് തന്നോട് ക്ഷമ പറഞ്ഞതായി മില്ലര്‍ മത്സരശേഷം വ്യക്താക്കി. 

Latest Videos

വ്യക്തിഗത നേട്ടങ്ങളൊന്നും വേണ്ട! അര്‍ധ സെഞ്ചുറി വേണോ എന്ന് കാര്‍ത്തിക്, വേണ്ടെന്ന് കോലി- വീഡിയോ വൈറല്‍

മില്ലറുടെ വാക്കുകള്‍... ''ഡി കോക്ക് മുഴുവന്‍ സമയവും ക്രീസില്‍ നില്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടി. എങ്കിലും പരമാവധി ശ്രമിച്ചു. സിക്‌സും ഫോറും അടിക്കാന്‍ കെല്‍പ്പുള്ള താരം തന്നെയാണ് ഡി കോക്ക്. 16 റണ്‍സിന്റെ നേരിയ തോല്‍വി മാത്രമാണ് ഞങ്ങള്‍ക്കുണ്ടായത്. മത്സരത്തിനിടെ ഡി കോക്ക് എന്നോട് ക്ഷമ ചോദിച്ചു. ഞാന്‍ നന്നായി കളിച്ചുവെന്നും ഡി കോക്ക് എന്നോട് പറഞ്ഞു. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. ഗുവാഹത്തിയിലേക് മികച്ച വിക്കറ്റായിരുന്നു. തുടക്കത്തില്‍ തന്നെ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ വിജയത്തിനടുത്തെത്താന്‍ ഞങ്ങള്‍ക്കായി.'' മില്ലര്‍ മത്സരശേഷം പറഞ്ഞു.

റിസ്‌വാന്‍- അസം നിരാശപ്പെടുത്തി, ഏഴാം ടി20യില്‍ ഇംഗ്ലണ്ടിന് ജയം; പാകിസ്ഥാനെതിരെ പരമ്പര

47 പന്തില്‍ നിന്നാണ് മില്ലര്‍ പുറത്താവാതെ 106 റണ്‍സ് അടിച്ചെടുത്തത്. ഇതില്‍ ഏഴ് സിക്‌സുകളും എട്ട് ബൗണ്ടറിയും ഉള്‍പ്പെടും. ഡി കോക്ക് 48 പന്തുകള്‍ നേരിട്ടു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് ഡി കോക്കിന്റെ ഇന്നിംഗ്‌സ്. ഇരുവരും നാലാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
 

click me!