രണ്ടാം ഗെയിമില്‍ സിന്ധുവിന്‍റെ മികവിന് മുന്നില്‍ കാര്യമായ പോരാട്ടം പുറത്തെടുക്കാന്‍ ബ്ലിച്ച്ഫെല്‍ഡിനായില്ല. 21-10ന് ഗെയിമും ഫൈനല്‍ ടിക്കറ്റും സിന്ധു ഉറപ്പിച്ചു.
സൂറിച്ച്: ഇന്ത്യയുടെ പി വി സിന്ധു സ്വിസ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തി. സെമിയില്‍ ഡെന്‍മാര്‍ക്കിന്‍റെ മിയ ബ്ലിച്ച്ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശം. സ്കോര്‍ 22-20, 21-10.
ആദ്യ ഗെയിമിന്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചെങ്കിലും ബ്ലിച്ച്ഫെല്‍ഡിനെതിരെ ഒടുവില്‍ 22-20ന് സിന്ധു ഗെയിം സ്വന്തമാക്കി. 17-12ന് ലീഡെടുത്ത സിന്ധുവിനെതിരെ ശക്തമായി തിരിച്ചടിച്ച ബ്ലിച്ച്ഫെല്‍ഡ് 17-17ന് ഒപ്പമെത്തിയെങ്കിലും ഒടുവില്‍ സിന്ധുവിന്‍റെ പോരാട്ടവീര്യം തന്നെ ജയിച്ചു.
രണ്ടാം ഗെയിമില്‍ സിന്ധുവിന്‍റെ മികവിന് മുന്നില്‍ കാര്യമായ പോരാട്ടം പുറത്തെടുക്കാന്‍ ബ്ലിച്ച്ഫെല്‍ഡിനായില്ല. 21-10ന് ഗെയിമും ഫൈനല്‍ ടിക്കറ്റും സിന്ധു ഉറപ്പിച്ചു.
തായ്‌ലന്‍ഡിന്‍റെ പോണ്‍പവീ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയ സ്പെയിനിന്‍റെ കരോലീന മാരിനാണ് ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ചശേഷം സിന്ധു ഇതാദ്യമായാണ് ഒരു പ്രമുഖ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്.