എട്ടാം ഓവറില്‍ 69-1 എന്ന മികച്ച നിലയിലായിരുന്ന ചെന്നൈയെ രാഹുല്‍ ചാഹറിന്‍റെ ഇരട്ടപ്രഹരമാണ് ഞെട്ടിച്ചത്. അടുത്തടുത്ത പന്തുകളില്‍ റുതുരാജിനെയും(21 പന്തില്‍ 32), ശിവം ദുബെയെയും(0) മടക്കിയ ചാഹര്‍ ഞെട്ടിച്ചു.
ധരംശാല: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജ, ക്യാപ്റ്റന്‍ റുതരാജ് ഗെയ്ക്‌വാദ്, ഡാരില്‍ മിച്ചല്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചു. 25 പന്തില്‍ 43 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേലും രാഹുല്‍ ചാഹറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം മുതല്‍ തകര്‍ച്ച
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ചെന്നൈക്ക് തുടക്കത്തില തിരിച്ചടിയേറ്റു. ഓപ്പണര്‍ അജിങ്ക്യാ രഹാനെ(9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും ഡാരില്‍ മിച്ചലും ചേര്‍ന്ന് ചെന്നൈയെ 50 കടത്തി. എട്ടാം ഓവറില്‍ 69-1 എന്ന മികച്ച നിലയിലായിരുന്ന ചെന്നൈയെ രാഹുല്‍ ചാഹറിന്‍റെ ഇരട്ടപ്രഹരമാണ് ഞെട്ടിച്ചത്. അടുത്തടുത്ത പന്തുകളില്‍ റുതുരാജിനെയും(21 പന്തില്‍ 32), ശിവം ദുബെയെയും(0) മടക്കിയ ചാഹര്‍ ഞെട്ടിച്ചപ്പോള്‍ ഡാരില്‍ മിച്ചലിനെ(19 പന്തില്‍ 30) വിക്കറ്റിന് മുന്നില്‍ കുടുക്കി ഹര്‍ഷല്‍ പട്ടേല്‍ ചെന്നൈയെ 75-4ലേക്ക് തള്ളിയിട്ടു.
രവീന്ദ്ര ജഡേജയും മൊയീന്‍ അലിയും ചേര്‍ന്ന് ചെന്നൈയെ പതിമൂന്നാം ഓവറില്‍ 100 കടത്തിയെങ്കിലും 20 പന്തില്‍ 17 റണ്‍സെടുത്ത അലിയെ ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച് പഞ്ചാബ് നായകന്‍ സാം കറന്‍ ചെന്നൈയുടെ കുതിപ്പ് തടഞ്ഞു. അലി പുറത്തായശേഷം ക്രീസിലെത്തിയ മിച്ചല്‍ സാന്‍റ്നര്‍ക്കും(11), ഷാര്‍ദ്ദുല്‍ ഠാക്കൂറും(17) ചെറിയ സംഭാവനകളിലൂടെ ചെന്നൈയെ 150ല്‍ എത്തിച്ചു.
Every player has suddenly dipped in form since the T20 wc squad announcement... Bro what's happening??😂😂😭😭pic.twitter.com/HKYp15Xy3s
— 🔰Aashish Shukla🔰 (@Aashish_Shukla7)ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ഷാര്‍ദ്ദുല്‍ പുറത്തായശേഷം ഒമ്പതാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായി. ഈ സീസണില്‍ ഇത് രണ്ടാം തവണ മാത്രമാണ് ധോണി പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ ആയിരുന്നു ധോണി സീസണില്‍ ആദ്യമായി പുറത്തായത്.
The reactions say it all! pic.twitter.com/owCucgYN8d
— JioCinema (@JioCinema)പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക