IPL 2022 : എല്ലിസിനും ബ്രാറിനും മൂന്ന് വിക്കറ്റ് വീതം; പഞ്ചാബിനെതിരെ ഹൈദരാബാദിന് മാന്യമായ സ്‌കോര്‍

By Sajish A  |  First Published May 22, 2022, 9:21 PM IST

പ്രിയം ഗാര്‍ഗിന്റെ (4) വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (21) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഇരുവരേയും ബ്രാര്‍ പുറത്താക്കി.


മുംബൈ: ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരായ (Sunrisers Hyderabad) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനായി അഭിഷേക് ശര്‍മ (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. നാട്ടിലേക്ക് മടങ്ങിയ കെയ്ന്‍ വില്യംസണ് പകരം റൊരിയോ ഷെഫേര്‍ഡ് ടീമിലെത്തി. ജഗദീഷ സുചിത് ടീമിലിടം കണ്ടെത്തി. ടി നടരാജനാണ് പുറത്തായത്. പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഭാനുക രജപക്‌സ, റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ പുറത്തായി. നതാന്‍ എല്ലിസ്, ഷാറുഖ് ഖാന്‍, പ്രേരക് മാനക് എന്നിവര്‍ ടീമിലെത്തി. വില്യംസണിന്റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്.

പ്രിയം ഗാര്‍ഗിന്റെ (4) വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (21) എന്നിവര്‍ നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഇരുവരേയും ബ്രാര്‍ പുറത്താക്കി. ഇതിനിടെ അഭിഷേകും ബ്രാറിന് മുന്നില്‍ വീണു. മറ്റൊരു പ്രതീക്ഷയായിരുന്ന നിക്കോളാസ് പുരാന്‍ (5) നതാന്‍ എല്ലിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഹൈദരാബാദ് അഞ്ചിന് 96 എന്ന നിലയിലായി. പിന്നീട് റൊമാരിയോ ഷെഫേര്‍ഡ് (പുറത്താവാതെ 26)- വാഷിംഗ്ടണ്‍ സുന്ദര്‍ (25) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150 കടത്തിയത്. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. അവസാന ഓവറില്‍ സുന്ദറിനേയും ജഗദീഷ സുചിത്തിനേയും (0) എല്ലിസ് മടക്കി. ഭുവനേശ്വര്‍ കുമാര്‍ (0) റണ്ണൗട്ടായി. ഷെഫേര്‍ഡിനൊപ്പം ഉമ്രാന്‍ മാലിക്ക് (0) പുറത്താവാതെ നിന്നു. 

Latest Videos

നിലവില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് ഏഴാമതും. ഇരുവര്‍ക്കും 12 പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് സ്ഥാനം മെച്ചപ്പെടുത്താം. പഞ്ചാബാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് ആറാമതെത്തും. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്: പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെഫേര്‍ഡ്, ജഗദീഷ സുചിത്, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫാറൂഖി,  ഉമ്രാന്‍ മാലിക്.

പഞ്ചാബ് കിംഗ്സ്: ജോണി ബെയര്‍സ്റ്റോ, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ, നതാന്‍ എല്ലിസ്, ഷാരുഖ് ഖാര്‍, പ്രേരക് മാനക്,  ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ്.
 

click me!