IPL 2022 : രക്ഷകനായി ലിയാം ലിവിംഗ്സ്റ്റണ്‍; ചെന്നൈക്കെതിരെ പഞ്ചാബ് തകര്‍ച്ചയില്‍ നിന്ന് കരകയറി

By Web Team  |  First Published Apr 3, 2022, 8:19 PM IST

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ പഞ്ചാബിന് മായങ്കിനെ നഷ്ടമായി. ചൗധരിയുടെ പന്തില്‍ റോബിന്‍ ഉത്തപ്പയ്ക്ക് ക്യാച്ച്. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രജപക്‌സ റണ്ണൗട്ടായി. വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൃത്യമായ ഇടപെടലാണ് രജപക്‌സയെ പുറത്താക്കിയത്.


മുംബൈ: ഐപിഎലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (CSK) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് (Punjab Kings) തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ രണ്ടിന് 89 എന്ന ശക്തമായ നിലയിലാണ്. ലിയാം ലിവിംഗ്‌സ്റ്റണ്‍ (47), ശിഖര്‍ ധവാന്‍ (23) എന്നിവരാണ് ക്രീസില്‍. മായങ്ക് അഗര്‍വാള്‍ (4), ഭാനുക രജപക്‌സ (9) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടായത്. മുകേഷ് ചൗധരി ഒരു വിക്കറ്റ് വീഴ്ത്തി. 

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ പഞ്ചാബിന് മായങ്കിനെ നഷ്ടമായി. ചൗധരിയുടെ പന്തില്‍ റോബിന്‍ ഉത്തപ്പയ്ക്ക് ക്യാച്ച്. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രജപക്‌സ റണ്ണൗട്ടായി. വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൃത്യമായ ഇടപെടലാണ് രജപക്‌സയെ പുറത്താക്കിയത്. എന്നാല്‍ ക്രീസില്‍ ധവാനൊപ്പം ചേര്‍ന്ന ലിവിംഗ്സ്റ്റണ്‍ പഞ്ചാബിനെ തകര്‍ച്ചിയില്‍ നിന്ന് രക്ഷിച്ചത്. ഇതുവരെ 22 പന്തുകളില്‍ നിന്നാണ് ഇംഗ്ലീഷ് താരം ... റണ്‍സെടുത്തത്. ഇതില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. 

Latest Videos

undefined

ചെന്നൈ ഒരു മാറ്റം വരുത്തിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. തുഷാര്‍ ദേഷ്പാണ്ഡെയ്ക്ക് പകരമാണ് ജോര്‍ദാന്‍ ടീമിലെത്തിയത്. പഞ്ചാബില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹര്‍പ്രീത് ബ്രാര്‍, രാജ് ബാവ എന്നവര്‍ പുറത്തായി. വൈഭവ് അറോറ, ജിതേഷ് ശര്‍മ എന്നിവരാണ് പകരക്കാര്‍. 

ആദ്യ ജയമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പൂനെ സൂപ്പര്‍ ജയന്റ്‌സിനോടാണ് ചെന്നൈ പരാജയപ്പെട്ടത്. 

പഞ്ചാബിന് ഒരു ജയവും തോല്‍വിയുമാണുള്ളത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്നപ്പോള്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : റിതുരാജ് ഗെയ്കവാദ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, മുകേഷ് ചൗധരി. 

പഞ്ചാബ് കിംഗ്‌സ് : മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, ലിയാം ലിവിംഗ്സ്റ്റണ്‍, ഷാരുഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിംഗ്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.
 

click me!