അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 49 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ റിഷഭ് പന്ത് (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. നിക്കോളാസ് പുരാന്‍ (14), ആയുഷ് ബദോനി (3) എന്നിവരാണ് ക്രീസില്‍. അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മാറ്റമൊന്നുമില്ലാതെയാണ് ലക്‌നൗ ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ്‍ പഞ്ചാബ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു.
സ്‌കോര്‍ സൂചിപ്പിക്കും പോലെ തര്‍ച്ചയോടെയായിരുന്നു ലക്‌നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ (0) അര്‍ഷ്ദീപ് സിംഗ് മടക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ മാര്‍കോ യാന്‍സിന് ക്യാച്ച് നല്‍കുകയായിരുന്നുന്നു താരം. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (28) പവലിയനില്‍ തിരിച്ചെത്തി. നന്നായി തുടങ്ങിയ മാര്‍ക്രം, ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അഞ്ചാം ഓവറില്‍ പന്തും മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യൂസ്‌വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്‍, രവി ബിഷ്ണോയ്.
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.