ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ സഖ്യം. ഇരുവരും 100 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്.
ലണ്ടന്‍: ലോര്‍ഡ്‌സില്‍ പുതിയ റെക്കോഡിട്ട് ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ കൂട്ടുകെട്ട്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ സഖ്യം. ഇരുവരും 100 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 88 റണ്‍സായപ്പോള്‍ പുതിയ റെക്കോഡ് പിറന്നു.
1959ല്‍ ജയസിംഗ്‌റാവു ഘോര്‍പടെ- നരി കോണ്‍ട്രാക്റ്റര്‍ എന്നിവര്‍ സ്ഥാപിച്ച റെക്കോഡാണ് പൂജാര- രഹാനെ സഖ്യം മറികടന്നത്. ഇരുവരും 83 റണ്‍സാണ് നേടിയിരുന്നു. മുഹമ്മദ് അസറുദ്ദീന്‍- ദിലീപ് വെങ്‌സര്‍ക്കാര്‍ സഖ്യം മൂന്നാം സ്ഥാനത്തായി. 1986ല്‍ ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി- ദിനേശ് കാര്‍ത്തിക് സഖ്യം നാലാം സ്ഥാനത്തായി. 2007ല്‍ ഇരുവരും 59 റണ്‍സാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് അസര്‍- വെങ്‌സര്‍ക്കാര്‍ സഖ്യം തന്നെയാണ്. 1990ല്‍ ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രണ്ടാം ടെസ്റ്റില്‍ രഹാനെ- പൂജാര സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രഹാനെ 61ഉം പൂജാര 45 റണ്‍സും നേടി പുറത്തായി. ലോര്‍ഡ്‌സില്‍ ഒരുദിനേ ശേഷിക്കെ ഇന്ത്യ ആറിന് 181 എന്ന നിലയിലാണ്. 154 റണ്‍സിന്റെ ലീഡായി.