അസമിനെതിരെ പൃഥ്വി ഷായുടെ ഇന്നിംഗ്‌സാണ് മുംബൈയെ 61 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ചത്. ഒമ്പത് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്‌സ്. യഷസ്വി ജയ്‌സ്വാളും (42) തകര്‍പ്പന്‍ പ്രകടനും പുറത്തെടുത്തു.
രാജ്‌കോട്ട്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അതിവേഗ സെഞ്ചുറിയുമായി മുംബൈ താരം പൃഥ്വി ഷാ. അസമിനെതിരായ മത്സരത്തില്‍ 61 പന്തില്‍ 134 റണ്‍സാണ് പൃഥ്വി നേടിയത്. താരത്തിന്റെ കരുത്തില്‍ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി. അതേസമയം, ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയും മികച്ച പ്രകടനം പുറത്തെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന പൂജാര നാഗാലന്‍ഡിനെതിരെ 35 പന്തില്‍ 62 റണ്‍സെടുത്തു.
അസമിനെതിരെ പൃഥ്വി ഷായുടെ ഇന്നിംഗ്‌സാണ് മുംബൈയെ 61 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ചത്. ഒമ്പത് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്‌സ്. യഷസ്വി ജയ്‌സ്വാളും (42) തകര്‍പ്പന്‍ പ്രകടനും പുറത്തെടുത്തു. അമന്‍ ഖാനാണ് (15) പുറത്തായ മറ്റൊരു താരം. സര്‍ഫറാസ് ഖാന്‍ (15), ശിവം ദുബെ (17) പുറത്താവാതെ നിന്നു. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അസം 169ന് പുറത്തായി. മുംബൈക്ക് 61 റണ്‍സ് ജയം.
ദീര്‍ഘനാളായി ഇന്ത്യന്‍ ടീമിന് പുറത്ത് നില്‍ക്കുന്ന താരമാണ് പൃഥ്വി. ഇന്ത്യയുടെ രണ്ടാംനിര ടീമില്‍ പോലും താരത്തിന് സ്ഥാനമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ നിന്നും താരത്തെ തഴിഞ്ഞിരുന്നു. അടുത്തിടെ ന്യൂസിലന്‍ഡ് എ ടീമിനെതിരെ കൡച്ചിരുന്നു പൃഥ്വി. രണ്ട് മത്സരങ്ങള്‍ കളിച്ച താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ സെഞ്ചുറി നേടിയതോടെ താരത്തെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ചില ട്വീറ്റുകള്‍ വായിക്കാം...
In t20 format prithvi shaw can come . One day format we can’t change the opening combination of Shikhar Dhawan and Rohit sharma.
— Praneeth (@Venkatasai85) You should be in Indias T20 team.Have you considered a middle order role like Sky ? Imagine Prithvi Sky Hardik DK at 3 4 5 6.
Just keep ur shape when you are bounced and when you fish outside off.
Prithvi Shaw is some opener.fearless, aggressive and technically sound.
India could have selected him for T20 world cup in place of KL Rahul
Highest individual scores in :
147 - Shreyas Iyer
146* - Punit Bisht
137* - Mohammed Azharuddeen
134 - PRITHVI SHAW*
Maiden hundred for Captain Prithvi Shaw in T20 format, hundred from 46 balls including 10 fours and 6 sixes, A knock to remember, What a player.
— Aarambh Sharma (@aarambh_speaks)Prithvi Shaw Hit Century In 46 Balls Mumbai Vs Assam Syed Mushtaq Ali Trophy 2022 https://t.co/rMmd6HP5K7
— News Baby Club (@newsbabyclub)നാഗാലിന്‍ഡിനെതിരെ ഓപ്പണറായെത്തിയ പൂജാര 35 പന്തില്‍ നിന്നാണ് 62 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. പൂജാരയ്ക്ക് പുറമെ സമര്‍ത്ഥ് വ്യാസ് (51 പന്തില്‍ 97) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരുടേയും കരുത്തില്‍ അഞ്ച് വിക്കറ്റില്‍ 203 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ സൗരാഷ്ട്ര 97 റണ്‍സിന് ജയിക്കുകയും ചെയ്തു. സ്‌കോര്‍ പിന്തുടര്‍ന്ന നാഗാലാന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്.