ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 35കാരനായ കോലി അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏകദിനങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് കരുതുന്നത്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയുടെ പിന്‍ഗാമിയാകുക ആരെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം പിയൂഷ് ചൗള. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുകയാണ് വിരാട് കോലി അടക്കമുള്ള ഇന്ത്യൻ ടീം. ടി20 ലോകകപ്പിനുശേഷം ഇന്ത്യൻ ടീമില്‍ നിന്ന് വിശ്രമമെടുത്ത കോലി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചെങ്കിലും വലിയ സ്കോര്‍ നേടാതെ പുറത്തായിരുന്നു. 24, 20, 14, എന്നിങ്ങനെയായിരുന്നു ശ്രീലങ്കക്കെതിരെ കോലിയുടെ ബാറ്റിംഗ് പ്രകടനം.
ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 35കാരനായ കോലി അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏകദിനങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ പകരക്കാരനാവാന്‍ കഴിയുന്ന താരത്തെ പ്രവചിച്ച് പിയൂഷ് ചൗള രംഗത്തുവന്നിരിക്കുന്നത്. ശുഭ്മാൻ ഗില്ലായിരിക്കും ഇന്ത്യൻ ടീമില്‍ കോലിയുടെ പകരക്കാരനാകുകയെന്ന് ശുഭാങ്കര്‍ മിശ്രയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിയുഷ് ചൗള പറഞ്ഞു. ഗില്ലിന്‍റെ ടെക്നിക്കും ശൈലിയും കോലിയോട് അടുത്ത് നില്‍ക്കുന്നതാണെന്നും പിയൂഷ് ചൗള വ്യക്തമാക്കി.
undefined
എന്നാല്‍ ഗില്ലിന് പുറമെ കോലിയുടെ പകരക്കാരനാവാന്‍ സാധ്യതയുള്ള മറ്റൊരു താരമുണ്ടെങ്കില്‍ അത് റുതുരാജ് ഗെയ്ക്‌വാദ് ആണെന്നും ചൗള പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ചൗള ഇന്ത്യക്കായി ഏകദിനങ്ങളിലും ടി20യിലും അരങ്ങേറിയെങ്കിലും ഇതുവരെ ടീമിലെ സ്ഥിരം സാന്നിധ്യമായിട്ടില്ല. പരിക്കാണ് റുതുരാജിന്‍റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവാറുള്ളത്. എന്നാല്‍ പരിക്കൊക്കെ കളിയുടെ ഭാഗമാണെന്നും എന്‍റെ അഭിപ്രായത്തില്‍ വിരാട് കോലിയുടെ പിന്‍ഗാമിയാകുക ഇവരില്‍ ഒരാളായിരിക്കുമെന്ന് ഉറപ്പാണെന്നും പിയൂഷ് ചൗള പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ശുഭ്മാന്‍ ഗില്‍ ഉണ്ടെങ്കിലും റുതുരാജിന് ഇടം ലഭിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക