സെഞ്ചുറിയുമായി വീണ്ടും ഹാരി ബ്രൂക്ക്; പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ലീഡ്

By Gopala krishnan  |  First Published Dec 18, 2022, 6:15 PM IST

ഒരു ഘട്ടത്തില്‍ 145-5ലേക്ക് വീണ ഇംഗ്ലണ്ടിനെ ഫോക്സും ബ്രൂക്കും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് കരകയറ്റിയത്. വാലറ്റത്ത് മാര്‍ക്ക് വുഡും(35), ഒലി റോബിന്‍സണും(29) ചേര്‍നന് നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.


കറാച്ചി: പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. പാക്കിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 304 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് രണ്ടാം ദിനം 354  റണ്‍സെടുത്ത് പുറത്തായി. 111 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്‍റെയും 64 റണ്‍സെടുത്ത ബെന്‍ ഫോക്സിന്‍റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. 10 വിക്കറ്റ് ശേഷിക്കെ പാക്കിസ്ഥാന്‍ 29 റണ്‍സിന് പിന്നിലാണിപ്പോള്‍.

ഇംഗ്ലണ്ടിനായി ഇന്നിംഗ്സ് തുറന്ന സാക്ക് ക്രോളി(0) സ്കോര്‍ ചെയ്യാതെ മടങ്ങിയെങ്കിലും ബെന്‍ ഡക്കറ്റും(26), ഒലീ പോപ്പും(51) ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച അടിത്തറയിട്ടു. ജോ റൂട്ട്(0) ഗോള്‍ഡന്‍ ഡക്കായതോടെ ഇംഗ്ലണ്ട് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും അഞ്ചാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് 150 പന്തില്‍ 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും സ്റ്റോക്സും(26), ഫോക്സും(64) ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി.

Latest Videos

undefined

ഒരു ഘട്ടത്തില്‍ 145-5ലേക്ക് വീണ ഇംഗ്ലണ്ടിനെ ഫോക്സും ബ്രൂക്കും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് കരകയറ്റിയത്. വാലറ്റത്ത് മാര്‍ക്ക് വുഡും(35), ഒലി റോബിന്‍സണും(29) ചേര്‍നന് നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.

ഇന്‍സ്വിങറില്‍ വാന്‍ ഡര്‍ ഡസ്സന്റെ സ്റ്റംപ് പറന്നു; എലൈറ്റ് പട്ടികയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്- വീഡിയോ

പാക്കിസ്ഥാന് വേണ്ടി അബ്രാര്‍ അഹമ്മദും നൗമാന്‍ അലിയും നാല് വിക്കറ്റ് വീതം വീഴ്ത്തിയപേപോള്‍ മുഹമ്മദ് വസീം ജൂനിയര്‍ ഒരു വിക്കറ്റെടുത്തു. നേരത്തെ ആദ്യം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 304 റണ്‍സെടുത്ത് പുറത്തായിരുന്നു. 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. 123 പന്തില്‍ 78 റണ്‍സെടുത്ത ബാബര്‍ റണ്ണൗട്ടാവുകയായിരുന്നു. അഗ സല്‍മാനും(56) പാക്കിസ്ഥാനുവേണ്ടി പൊരുതി. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും റേഹാന്‍ അഹമ്മദ് രണ്ടും വിക്കറ്റെടുത്തു.

click me!