അയർലൻഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തുണയായത്. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ മത്സരഫലമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക.
അഡ്ലെയ്ഡ്: ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞപ്പോൾ ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിലെത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം 18.1 ഓവറിലാണ് പാകിസ്ഥാന്‍ മറികടന്നത്. അയർലൻഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തുണയായത്. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ മത്സരഫലമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക. നിലവിൽ ആറ് പോയിന്റ് നേടിയാണ് പാകിസ്ഥാൻ സെമി ബർത്ത് ഉറപ്പിച്ചത്. ഒരുമത്സരം കൂടി ബാക്കിയിരിക്കെ ഇന്ത്യക്കും ആറ് പോയിന്റുണ്ട്. മുഹമ്മദ് റിസ്‍വാന്‍ (35), ബാബർ അസം (25), മുഹമ്മദ് ഹാരിസ് (31) എന്നിവരുടെ ഇന്നിങ്സാണ് പാകിസ്ഥാന് തുണയായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 57 റൺസ് ചേർത്തു.
ഇരുവരെയും പുറത്താക്കി ബംഗ്ലാദേശ് ബൗളർമാർ തിരിച്ചടിച്ചെങ്കിലും ഹാരിസും ഷാൻ മഹമൂദും(24 നോട്ടൗട്ട്) വിജയത്തിലെത്തിച്ചു. ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യക്കെതിരെയും സിംബാബ്വെക്കെതിരെയും തോറ്റ പാകിസ്ഥാന്റെ സെമി സാധ്യതകൾ തുലാസിലായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയത്തോടെ പാകിസ്ഥാൻ തിരിച്ചെത്തി. അതിനിടെ സെമി ഉറപ്പിച്ചെന്ന് കരുതിയ ദക്ഷിണാഫ്രിക്ക നെതർലൻസ്ഡിനോട് തോറ്റത് തുണയായി.
undefined
ലോകോത്തരം; ദക്ഷിണാഫ്രിക്കയുടെ സ്വപ്നം വീണുടഞ്ഞ മെര്‍വിന്‍റെ മനോഹര ക്യാച്ച്- വീഡിയോ
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ബംഗ്ലാ കടുവകളെ കുഴക്കിയത്. ഷബാദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധസെഞ്ച്വറി നേടിയ നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ബംഗ്ലാദേശ് ടോപ് സ്കോറർ(48 പന്തിൽ54). സൗമ്യ സർക്കാർ (17 പന്തിൽ 20), അഫീഫ് ഹുസൈൻ(20 പന്തിൽ 24) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റ്സ്മാൻമാർ.