ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിക്കുശേഷം ഷമിയെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണവും അനുകൂലമായിരുന്നില്ല.
ബെംഗളൂരു: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ബംഗാളിനായി കളിക്കുന്ന ഷമിക്ക് ടെസ്റ്റ് മത്സരം കളിക്കാനുള്ള ഫിറ്റ്നെസില്ലെന്നാണ് സൂചന. ഷമിയുടെ ഫിറ്റ്നെസ് നിരീക്ഷിക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൂടെയുണ്ടെങ്കിലും ഇതുവരെ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് സൂചന. ഇതോടെ 26ന് തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഷമി ഇന്ത്യക്കായി കളിക്കാനുള്ള സാധ്യത തീര്‍ത്തും മങ്ങി.
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിക്കുശേഷം ഷമിയെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണവും അനുകൂലമായിരുന്നില്ല. ഷമിക്ക് എപ്പോള്‍ വേണമെങ്കിലും ടീമില്‍ തിരിച്ചെത്താമെന്ന് രോഹിത് പറഞ്ഞെങ്കിലും മുഷ്താഖ് അലി ടൂര്‍മമെന്‍റിനിടെ കാല്‍മുട്ടില്‍ വീണ്ടും നീരുവന്നതിനാല്‍ ഫിറ്റ്നെസിനെക്കുറിച്ച് ആശങ്കയുണ്ടെന്നും രോഹിത് പറഞ്ഞിരുന്നു.
മുഷ്താഖ് അലി ട്രോഫി; ചിരാഗ് ജാനിയുടെ വെടിക്കെട്ട് പാഴായി; സൗരാഷ്ട്രയെ വീഴ്ത്തി മധ്യപ്രദേശ് സെമിയില്‍
എന്നാല്‍ ഇന്ന് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടറില്‍ ബറോഡക്കെതിരെ ബംഗാളിനായി ഷമി പന്തെറിഞ്ഞിരുന്നു. ആദ്യ രണ്ടോവറില്‍ 25 റണ്‍സ് വഴങ്ങിയ ഷമിക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല. തന്‍റെ അവസാന ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 43 റണ്‍സാണ് ഷമി വഴങ്ങിയത്. ഷമിക്ക് പഴയ വേഗം കൈവരിക്കാനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഷമിയെ ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത തീര്‍ത്തും മങ്ങി.
undefined
14ന് ബ്രിസ്ബേനിലാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തോറ്റിരുന്നു. ഇതിനിടെ ജസ്പ്രീത് ബുമ്രക്ക് പരിക്കുണ്ടെന്ന വാര്‍ത്തകളും ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക