കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്വിന്റണ് ഡികോക്ക് (0) ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ വെല്ലുവിളി മറികടന്ന് ദക്ഷിണാഫ്രിക്ക. അട്ടിമറി ഭീഷണി മറികടന്ന് നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നെതല്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് മില്ലല്‍ (51 പന്തില്‍ 59), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (37 പന്തില്‍ 33) എന്നിവരുടെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയെ രണ്ടാം വിജയത്തിലേക്ക് നയിച്ചത്.
കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്വിന്റണ് ഡികോക്ക് (0) ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി. റീസ ഹെന്‍ഡ്രിക്‌സ് (3), എയ്ഡന്‍ മാര്‍ക്രം (0), ഹെന്റിച്ച് ക്ലാസന്‍ (4) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ നാലിന് 12 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടര്‍ന്ന് സ്റ്റബ്‌സ് - മിച്ചല്‍ സഖ്യം പുറത്തെടുത്ത പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. അടുത്തടുത്ത ഓവറുകളില്‍ സ്റ്റബ്‌സും മാര്‍കോ ജാന്‍സനും (3) പുറത്തായെങ്കിലും മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറിന്റെ ഇന്നിംഗ്‌സ്. കേശവ് മഹാരാജ് (0) പുറത്താവാതെ നിന്നു. നെതര്‍ലന്‍ഡിന്‍സ് വേണ്ടി വിവിയന് കിംഗ്മ, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പാകിസ്ഥാനോട് ജയിക്കുന്നതിനോട് ലോകകപ്പ് ജയിക്കുന്നത് തുല്യം! കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം
നേരത്തെ, ഓറ്റ്‌നീല്‍ ബാര്‍ട്മാന്റെ നാല് വിക്കറ്റ് പ്രകടനമാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. 40 റണ്‍സെടുത്ത സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷിന്റെ പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. വാന്‍ ബീക്ക് 23 റണ്‍സെടുത്തു. വിക്രംജിത് സിംഗ് (12), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മൈക്കല്‍ ലെവിറ്റ് (0), മാക്‌സ് ഒഡൗഡ് (2), ബാസ് ഡീ ലീഡെ (6), തേജാ നിഡമാനുരു (0), ടിം പ്രിന്‍ഗില്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാര്‍കോ ജാന്‍സന്‍, ആന്റിച്ച് നോര്‍ജെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് പോയിന്റായി. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.