ഗില്ലും യശസ്വിയും റിഷഭ് പന്തുമൊന്നുമല്ല, ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി തിളങ്ങുക ആ 23കാരനെന്ന് ടിം പെയ്ൻ

By Web Team  |  First Published Nov 12, 2024, 1:14 PM IST

അവന് 23 വയസെ ഉള്ളു. ഇതുവരെ കളിച്ചതാകട്ടെ വെറും മൂന്ന് ടെസ്റ്റും. പക്ഷെ അവന്‍റെ കളി കാണുമ്പോള്‍ തന്‍റെ ടീമിലെ മറ്റെല്ലാ താരങ്ങളെക്കാളും ക്ലാസ് ഉള്ള കളിക്കാരനാണെന്ന് വ്യക്തമാണ്.


പെര്‍ത്ത്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക ഓപ്പണര്‍ യശസ്വി ജയ്സ്വാളായിരിക്കില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ജയ്സ്വാള്‍ മിന്നും ഫോമിലാണെങ്കിലും ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് യഥാര്‍ത്ഥ വെല്ലുവിളിയാകുക യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലാകുമെന്ന് ടിം പെയ്ന്‍ പറഞ്ഞു.

ഓസ്ട്രേലിയ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എക്കായി കളിച്ച ജുറെല്‍ ആദ്യ ഇന്നിംഗ്സില്‍ 80ഉം രണ്ടാം ഇന്നിംഗ്സില്‍ 68 ഉം റണ്‍സടിച്ച് തിളങ്ങിയിരുന്നു. പരിശീലന മത്സരത്തിലെ ഇന്ത്യൻ ബാറ്റിംഗ് കാണുമ്പോഴും കഴിഞ്ഞ ഏതാനും മാസങ്ങളിലെ പ്രകടനം കാണുമ്പോഴും ജുറെല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നില്ലെങ്കില്‍ താന്‍ അന്തംവിട്ടുപോകുമെന്നും പെയ്ന്‍ പറഞ്ഞു.

Latest Videos

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20: ഓപ്പണർ പുറത്താകും, ടീമിൽ മൂന്ന് മാറ്റങ്ങൾ ഉറപ്പ്; ഇന്ത്യയുടെ സാധ്യതാ ടീം

ഓസ്ട്രേലിയ എക്കെതിരെ അവന്‍ ആദ്യ ഇന്നിംഗ്സില്‍ അടിച്ച 80 റണ്‍സ് സമീപകാലത്ത് ഞാന്‍ കണ്ട മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു. ഞങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സംഘം അവന്‍റെ കളി കണ്ട് പറഞ്ഞത്, ഇവന്‍ കുറച്ച് പ്രശ്നക്കാരനാണെന്നാണ്. അവന് 23 വയസെ ഉള്ളു. ഇതുവരെ കളിച്ചതാകട്ടെ വെറും മൂന്ന് ടെസ്റ്റും. പക്ഷെ അവന്‍റെ കളി കാണുമ്പോള്‍ തന്‍റെ ടീമിലെ മറ്റെല്ലാ താരങ്ങളെക്കാളും ക്ലാസ് ഉള്ള കളിക്കാരനാണെന്ന് വ്യക്തമാണ്. ഓസ്ട്രേലിയന്‍ പിച്ചുകളിലെ പേസും ബൗണ്‍സും അവന്‍ മനോഹരമായാണ് കൈകാര്യം ചെയ്തത്. ഒരു ഇന്ത്യൻ കളിക്കാരനെ സംബന്ധിച്ചിടത്തോളം അത് അത്ര സാധാരണമല്ല.

എന്തായാലും ഈ പരമ്പരയില്‍ അവനില്‍ ഒരു കണ്ണുവെക്കുന്നത് നല്ലതാണ്. ഓസ്ട്രേലിയന്‍ ആരാധകരിലും അവന്‍ മതിപ്പുളവാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ക്കിനും കമിന്‍സിനും ഹേസല്‍വുഡിനുമെതിരെ ടെസ്റ്റില്‍ കളിക്കുന്നത് വെല്ലുവിളിയാണെങ്കിലും അത് നേരിടാനുള്ള കഴിവ് ജുറെലിനുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ടിം പെയ്ന്‍ പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര, പെര്‍ത്തില്‍ ആദ്യ ടെസ്റ്റ് തുടങ്ങുക ഇന്ത്യൻ സമയം 7.50ന്, മത്സരസമയം അറിയാം

ടെസ്റ്റ് ടീമില്‍ റിഷഭ് പന്തിന്‍റെ ബാക്ക് അപ്പായാണ് ധ്രുവ് ജുറെലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മധ്യനിരയില്‍ കെ എല്‍ രാഹുലോ സര്‍ഫറാസ് ഖാനോ നിറം മങ്ങിയാല്‍ ധ്രുവ് ജുറെലിനെ സ്പെഷലിസ്റ്റ് ബാറ്ററായി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാൻ ഇന്ത്യ തയാറാവുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!