വെടിക്കെട്ട് സെഞ്ചുറിയുമായി വീണ്ടും ഹാരി ബ്രൂക്ക്, ഇംഗ്ലണ്ട് 280ന് പുറത്ത്, ന്യൂസിലന്‍ഡിന് തക‍ർച്ച

By Web Team  |  First Published Dec 6, 2024, 11:32 AM IST

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43-4ലേക്ക് വീണെങ്കിലും അഞ്ചാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഹാരി ബ്രൂക്കും ഒല്ലി പോപ്പും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി.


വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി വീണ്ടും ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. 115 പന്തില്‍ 123 റണ്‍സടിച്ച ഹാരി ബ്രൂക്കിന്‍റെ സെഞ്ചുറിയുടെയും 66 റണ്‍സെടുത്ത ഒല്ലി പോപ്പിന്‍റെയും ബാറ്റിംഗ് മികവില്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 280 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡും ബാറ്റിംഗ് തകര്‍ച്ചയിലാണ്.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോൾ അഞ്ച് വിക്കറ്റ്  നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഏഴ് റണ്‍സോടെ ടോം ബ്ലണ്ടലും റണ്ണൊന്നുമെടുക്കാതെ വില്യം ഒറൂര്‍ക്കെയും ക്രീസില്‍. ക്യാപ്റ്റന് ടോം ലാഥം(17), ഡെവോണ്‍ കോണ്‍വെ(11), കെയ്ന്‍ വില്യംസണ്‍(37), രചിന്‍ രവീന്ദ്ര(3), ഡാരില്‍ മിച്ചല്‍(6) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡി് ആദ്യദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡണ്‍ കാഴ്സ് രണ്ട് വിക്കറ്റെടുത്തു.

Latest Videos

ആദ്യ പന്തിൽ ജയ്‌സ്വാൾ വീണു, പുറത്തായ രാഹുലിന് നോ ബോള്‍ ഭാഗ്യം, അഡ്‌ലെയ്ഡിൽ ആദ്യ മണിക്കൂർ നാടകീയ നിമിഷങ്ങൾ

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സാക്ക് ക്രോളി(17), ബെന്‍ ഡക്കറ്റ്(0), ജേക്കബ് ബേഥല്‍(16), ജോ റൂട്ട്(3) എന്നിവരെ തുടക്കത്തിലെ നഷ്ടമായതോടെ ഇംഗ്ലണ്ട് 43-4ലേക്ക് വീണെങ്കിലും അഞ്ചാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഹാരി ബ്രൂക്കും ഒല്ലി പോപ്പും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. 91 പന്തില്‍ എട്ടാം ടെസ്റ്റ് സെഞ്ചുറി തികച്ച ബ്രൂക്ക് 11 ഫോറും അഞ്ച് സിക്സും പറത്തി 115 പന്തില്‍ 123 റണ്‍സെടുത്ത് റണ്ണൗട്ടാവുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 250 കടന്നിരുന്നു.

അഞ്ചാം വിക്കറ്റില്‍ ബ്രൂക്ക്-പോപ്പ് സഖ്യം 176 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡിനായി നഥാന്‍ സ്മിത്ത് നാലും വില്യം ഒറൂർക്കെ മൂന്നും മാറ്റ് ഹെന്‍റി രണ്ടും വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!