27 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഇറാനി കപ്പിൽ ചരിത്രം കുറിച്ച് മുംബൈ, 15-ാം കിരീടം; സർഫറാസ് ഖാൻ കളിയിലെ താരം

By Web Team  |  First Published Oct 5, 2024, 3:07 PM IST

റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലാണ് മുംബൈ പതിനഞ്ചാം തവണ ഇറാനി കപ്പ് സ്വന്തമാക്കിയത്.


ലഖ്നൗ: രണ്ടര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ കീരിടപ്പോരാട്ടം സമിനലയായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലാണ് മുംബൈ പതിനഞ്ചാം തവണ ഇറാനി കപ്പ് സ്വന്തമാക്കിയത്. 27 വര്‍ഷത്തിനുശേഷമാണ് മുംബൈ ഇറാനി കപ്പ് കിരീടം നേടുന്നത്. ആദ്യ ഇന്നിംഗ്സില്‍ മുംബൈക്കായി ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനാണ് കളിയിലെ താരം. സ്കോര്‍ മുംബൈ 537, 329-8, റെസ്റ്റ് ഓഫ് ഇന്ത്യ 416.

ഒന്നാം ഇന്നിംഗ്‌സില്‍ 121 റണ്‍സ് ലീഡ് നേടിയ മുംബൈ അഞ്ചാം ദിനം 153-6 എന്ന സ്കോറിലാണ് ക്രീസിലിറങ്ങിയത്. അഞ്ചാം ദിനം തുടക്കത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനെ(17) നഷ്ടമായ മുംബൈക്ക് തൊട്ടു പിന്നാലെ ഷാര്‍ദ്ദുല്‍ ഠാകകൂറിനെയും(2) നഷ്ടമായി. ഇതോടെ റെസ്റ്റ് ഓഫ് ഇന്ത്യ വിജയപ്രതീക്ഷയിലായി. രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ 292 റണ്‍സിന്‍റെ ലീഡ് മാത്രമായിരുന്നു മുംബൈക്ക് ഉണ്ടായിരുന്നത്. എന്നാല്‍ എട്ടാമനായി ക്രീസിലെത്തിയ തനുഷ് കൊടിയാന്‍ മൊഹിത് അവാസ്തിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ പൊലിഞ്ഞു.

Ajinkya Rahane wins yet another trophy.

- A legendary captain for Mumbai! 🙇‍♂️pic.twitter.com/12mPABQb3u

— Mufaddal Vohra (@mufaddal_vohra)

Latest Videos

undefined

കൊടിയാന്‍ 150 പന്തില്‍ 114 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അവാസ്തി 93 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത്. ഇതോടെ ഒരു സെഷന്‍ ബാക്കിയിരിക്കെ 450 റണ്‍സെന്ന അസാധ്യ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ കഴിയില്ലെന്ന് മനസിലാക്കിയ റെസ്റ്റ് ഓഫ് ഇന്ത്യ സമനിലക്ക് സമ്മതിച്ചു.

അശ്വിന്‍റെ പിന്‍ഗാമിയാവാന്‍ അവൻ വരുന്നു, ആഭ്യന്തര ക്രിക്കറ്റിലെ മുംബൈയുടെ വജ്രായുധമായ തനുഷ് കൊടിയാന്‍

ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി കിരീടം നേടിയ മുംബൈയ ഇത്തവ ഇറാനി ട്രോഫി നേടിയാണ് സിസണ് തുടക്കമിട്ടത്. ആദ്യ ഇന്നിംഗ്സില്‍ 37-3 എന്ന സ്കോറില്‍ തകര്‍ന്ന മുംബൈയെ സര്‍ഫറാസിന്‍റെ ഇരട്ട സെഞ്ചുറിക്കൊപ്പം ക്യാപ്റ്റന്‍ രഹാനെയുടെ 97 റണ്‍സാണ് കരകയറ്റിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!