യോര്‍ക്കര്‍ എത്തിയാലും ഒരു കൂസലുമില്ലാതെ അതിര്‍ത്തി കടത്തുന്ന ധോണിയുടെ ഈ ഷോട്ട് ആരാധകരെ ത്രസിപ്പിച്ചിരുന്നു.
ടീം ഇന്ത്യയുടെ വിഖ്യാത നായകൻ എം എസ് ധോണിയുടെ ആവനാഴിയെ മിന്നുന്ന ആയുധമായിരുന്നു ഹെലികോപ്റ്റര്‍ ഷോട്ട്. യോര്‍ക്കര്‍ എത്തിയാലും ഒരു കൂസലുമില്ലാതെ അതിര്‍ത്തി കടത്തുന്ന ധോണിയുടെ ഈ ഷോട്ട് ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഇപ്പോള്‍ മന്ത്രി വി ശിവൻകുട്ടി പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ സപ്ത അതി മനോഹരമായി ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പായിക്കുന്നതാണ് വീഡിയോയിലുള്ളത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ സപ്തയ്ക്ക് ആറ് വയസ് മാത്രമാണ് പ്രായം. ഇന്ത്യൻ ടീമിലേക്ക് സപ്ത എത്തട്ടെ എന്ന് ആശംസിച്ച് കൊണ്ട് വി ശിവൻകുട്ടി വീഡിയോ പങ്കുവെച്ചിട്ടുള്ളത്.