പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ 11 പന്തില്‍ 17 റണ്‍സെടുത്ത ഠാക്കൂര്‍ പുറത്തായശേഷമാണ് ധോണി ക്രീസിലെത്തിയത്.
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മിച്ചല്‍ സാന്‍റ്‌നര്‍ക്കും ഷാര്‍ദ്ദുല്‍ ഠാക്കൂറിനും ശേഷം ഒമ്പതാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ മുന്‍ നായകന്‍ എം എസ് ധോണിയ്ക്കെതിതിരെ പരിഹസവുമായി ആരാധകര്‍. അവസാന രണ്ടോവറില്‍ മാത്രം ബാറ്റിംഗിനിറങ്ങുന്ന പതിവ് തുടര്‍ന്ന ധോണി ഇന്ന് പഞ്ചാബിനെതിരെയും പത്തൊമ്പതാം ഓവറിലാണ് ബാറ്റിംഗിനിറങ്ങിയത്.
പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമാ. മത്സരത്തില്‍ പതിമൂന്നാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈക്ക് മൊയീന്‍ അലിയുടെ വിക്കറ്റ് നഷ്ടായത്. എന്നാല്‍ ധോണി ക്രീസിലെത്തുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ച് മിച്ചല്‍ സാന്‍റ്‌നറാണ് ചെന്നൈക്കായി ക്രീസിലെത്തിയത്. പതിനാറാം ഓവറിലെ അവസാന പന്തില്‍ സാന്‍റ്‌വര്‍ പുറത്തായപ്പോഴും ആരാധകര്‍ ധോണിയെ പ്രതീക്ഷിച്ചെങ്കിലും അവരെ അമ്പരപ്പിച്ച് ഷാര്‍ദ്ദുല്‍ ഠാക്കൂറാണ് ക്രീസിലെത്തിയത്.
ധോണിയും ദുബെയും ഗോള്‍ഡന്‍ ഡക്ക്, ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം
പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ 11 പന്തില്‍ 17 റണ്‍സെടുത്ത ഠാക്കൂര്‍ പുറത്തായശേഷമാണ് ധോണി ക്രീസിലെത്തിയത്. അപ്പോള്‍ എട്ട് പന്തുകള്‍ മാത്രമായിരുന്നു ചെന്നൈ ഇന്നിംഗ്സില്‍ അവേശേഷിച്ചിരുന്നത്. ഹര്‍ഷല്‍ പട്ടേലിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി ബൗള്‍ഡായി പുറത്താവുകയും ചെയ്തു. ഈ സീസണില്‍ അവസാന രണ്ടോവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ചിട്ടുളള ധോണി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ചെന്നൈ സ്കോര്‍ 180 കടക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ സിംഗിള്‍ ഓടാതെ സ്ട്രൈക്ക് നിലനിര്‍ത്തിയതിന്‍റെ പേരിലും ധോണിക്കെതിരെ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മറുവശത്തുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ സിംഗിളിനായി ഓടി ധോണിക്ക് അരികിലെത്തിയിട്ടും ധോണി മിച്ചലിനെ തിരിച്ചയക്കുകയായിരുന്നു.
The reactions say it all! pic.twitter.com/owCucgYN8d
— JioCinema (@JioCinema)പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 26 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയുടെ ടോപ് സ്കോറര്‍.
6 Wickets down, Santner out and now Shardul Thakur comes to bat
MS Dhoni: pic.twitter.com/kZ60EGf8MZ
CSK fans waiting for MS Dhoni pic.twitter.com/P9olQfITLf
— Sagar (@sagarcasm)Ruturaj: 4 wickets jaldi gir gaye, aaj upar batting karne chale jao
MS Dhoni inside dressing room: pic.twitter.com/n08EfQgzxA
MS Dhoni to other CSK batsmen pic.twitter.com/JzsKKkOvL4
— Sagar (@sagarcasm)I can't handle this pressure
Look like same as previous match CSK will going to Stop 160.
And Punjab kings will won in 17 overs. Shardul Thakur pic.twitter.com/sqNu9Hsf4b
7 wickets down, and you know who is coming in! 😎 pic.twitter.com/FamNxVluC8
— Punjab Kings (@PunjabKingsIPL)If Dhoni is in such good touch with the bat then what's the point of coming out at 9 when the team needs runs.
Why tf are you sending shardul thakur to bat????
🤡🤡🤡🤡 pic.twitter.com/FjdrTCznv4
Shardul Thakur and Santner ahead of Dhoni in a must win game. The obsession with average and last over boundaries is unreal. Just retire man. Instead of hiding behind Tailenders.
pic.twitter.com/uvKzrU0BjI
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക