ഗാബയിലും ഇന്ത്യയെ എറിഞ്ഞിടാൻ തന്ത്രമൊരുക്കി ഓസീസ്, ഒരുക്കുന്നത് കൂടുതൽ പേസും ബൗൺസുമുള്ള പിച്ചെന്ന് ക്യൂറേറ്റർ

By Web Team  |  First Published Dec 11, 2024, 11:26 AM IST

ഷെഫീല്‍ഡ് ഷീല്‍ഡ മത്സരങ്ങളില്‍ വിക്ടോറിയയും ക്യൂൻസ്ലാന്‍ഡും തമ്മില്‍ നടന്ന പിങ്ക് ബോള്‍ മത്സരത്തില്‍ ആദ്യദിനം 15 വിക്കറ്റുകള്‍ ഗാബയില്‍ നിലംപൊത്തിയിരുന്നു.


ബ്രിസ്ബേൻ: അഡ്‌ലെ്യ്ഡലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ മൂന്ന് ദിവസം കൊണ്ട് എറിഞ്ഞിട്ട ഓസ്ട്രേലിയ അതേ മാതൃകയില്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റ് തന്നെയാണ് മൂന്നാം ടെസ്റ്റിനായി ബ്രിസ്ബേനിലും തയാറാക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പര്യടനത്തില്‍ ഗാബയിലെ ഓസ്ട്രേലിയന്‍ അപ്രമാദിത്വം ഇന്ത്യ അവസനാപ്പിച്ചിരുന്നെങ്കിലും ഇത്തവണ കളി മാറുമെന്നാണ ണ് റിപ്പോര്‍ട്ട്. 1988നുശേഷം ഗാബയില്‍ തോറ്റിട്ടില്ലെന്ന ഓസീസ് വമ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ 2-2020-21 പരമ്പരയില്‍ ഐതിഹാസിക വിജയം സ്വന്താക്കിയത്. എന്നാല്‍ ഇത്തവണ കളി മാറുമെന്ന് പറയുന്നത് ബ്രിസ്ബേനിലെ ക്യൂറേറ്റര്‍ തന്നെയാണ്.

ഇന്ത്യക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസും ഗാബയില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ചരിത്രം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ജയിച്ച മത്സരങ്ങള്‍ നടന്നത് ജനുവരി മധ്യത്തിലായിരുന്നുവെന്നും ഇത്തവണ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് നടക്കുന്നത് ഡിസംബ‍ർ ആദ്യ പകുതിയിലാണെന്ന വ്യത്യാസമുണ്ടെന്നും ഗാബ ക്യൂറേറ്റര്‍ ഡേവിഡ് സാന്‍ഡര്‍സ്കി പറഞ്ഞു.

Latest Videos

Title Date Actions വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ അവന് എപ്പോഴും മുഖ്യം ടീമിന്‍റെ വിജയം, സഞ്ജുവിനെക്കുറിച്ച് ആര്‍ അശ്വിന്‍

ടെസ്റ്റ് നടക്കുന്ന സമയം ഗാബയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്നും ഇത്തവണ ഡിസംബറിലാണ് മത്സരം നടക്കുന്നത് എന്നതിനാല്‍ ഗാബ പിച്ച് കൂടുതല്‍ പേസും ബൗണ്‍സും ഉള്ളതായിരിക്കുമെന്നും ക്യൂറേറ്റര്‍ വ്യക്തമാക്കി. ക്രിസ്മസിന് മുമ്പ് നടക്കുന്ന മത്സരമായതിനാല്‍ ഗാബ പിച്ചിന്‍റെ യഥാര്‍ത്ഥ പേസും ബൗണ്‍സുമുള്ള പിച്ച് തന്നെയായിരിക്കും ഇത്തവണ ഇന്ത്യയെ വരവേല്‍ക്കുകയെന്നും മത്സരം ജനുവരിയിലേക്ക് നീളുമ്പോള്‍ ഗാബയിലെ പേസിനും ബൗണ്‍സിനും വ്യത്യാസം വന്ന് കൂടുതല്‍ ബാറ്റിംഗ് സൗഹൃദമാകാറുണ്ടെന്നും ക്യൂറേറ്റര്‍ പറഞ്ഞു.

undefined

പേസിനും ബൗണ്‍സിനും പേരുകേട്ട ഗാബയിലെ പിച്ചില്‍ നിന്ന് ഇത്തവണയും അത് പ്രതീക്ഷിക്കാം. ഷെഫീല്‍ഡ് ഷീല്‍ഡ മത്സരങ്ങളില്‍ വിക്ടോറിയയും ക്യൂൻസ്ലാന്‍ഡും തമ്മില്‍ നടന്ന പിങ്ക് ബോള്‍ മത്സരത്തില്‍ ആദ്യദിനം 15 വിക്കറ്റുകള്‍ ഗാബയില്‍ നിലംപൊത്തിയിരുന്നു. ഏതാണ്ട് അതേ പിച്ചിന് സമാനമായ പിച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനും ഒരുക്കുന്നതെന്നും ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യ അവസരം നല്‍കുന്നതായിരിക്കും പിച്ചെന്നും ഡേവിഡ് വ്യക്തമാക്കി.

ഗാബ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി?; ബുമ്രയുടെ പരിക്ക് ഇന്ത്യ മറച്ചുവെക്കുന്നുവെന്ന് മുൻ ഓസീസ് പേസർ

ശനിയാഴ്ചയാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അ‍ഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ജയിച്ച ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!