പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പ് നെഗറ്റീവ് ആവാതിരുന്നതോടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്നും ഷമിയെ ഒഴിവാക്കി. ഈ വര്‍ഷം ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ചശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല.
മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. കൊവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമി കൊവിഡ് മുക്തനായി. ടി20 ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമാണ് ഷമി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും നിറം മങ്ങിയ പശ്ചാത്തലത്തില്‍ സ്റ്റാന്‍ഡ് ബൈ താരമാണെങ്കിലും ഷമി രോഗമുക്തനായത് ഇന്ത്യക്ക് ആശ്വാസകരമാണ്.
ടെസ്റ്റ് റിസള്‍ട്ട് 'നെഗറ്റീവ്' എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്താണ് ഷമി കൊവിഡ് നെഗറ്റീവായകാര്യം ആരാധകരെ അറിയിച്ചത്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയില്ലെങ്കിലും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ ഷമി ടീമിലുണ്ടായിരുന്നു. എന്നാല്‍ ഓസീസിനെതിരായ പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഈ മാസം 17നാണ് ഷമി കൊവിഡ് ബാധിതനായത്.
ഗ്രീന്‍ഫീല്‍ഡ് നീലക്കടല്‍; കാര്യവട്ടത്ത് ടോസ് വീണു, വമ്പന്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ
ഇതോടെ ഓസ്ട്രേലിയക്കെതിരായ പരമ്പര പൂര്‍ണമായും ഷമിക്ക് നഷ്ടമായി. പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പ് നെഗറ്റീവ് ആവാതിരുന്നതോടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്നും ഷമിയെ ഒഴിവാക്കി. ഈ വര്‍ഷം ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ചശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല.
എന്നാല്‍ ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും പേസര്‍മാര്‍ നിറം മങ്ങിയതോടെ ഷമിയെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയര്‍ന്നു. മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായ രവി ശാസ്ത്രി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ കൂടിയായ കൃഷ്ണമാചാരി ശ്രീകാന്ത് ടീമിലെടുക്കാതിരിക്കുന്നത് ഷമിയോട് കാണിക്കുന്ന നീതികേടാണെന്ന് തുറന്നു പറഞ്ഞു. ഇതിന് പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ടീമിലെ സ്റ്റാന്‍ഡ് ബൈ പേസറായി ഷമിയെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം ഷമി ഇന്ത്യക്കായി ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല.
കാര്യവട്ടം പോരിന് മുമ്പ് മലയാളികള്‍ക്ക് നിരാശവാര്‍ത്ത, കളി നിയന്ത്രിക്കാന്‍ അനന്തപത്മനാഭനില്ല