സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ ഉപദേശം ഗുണം ചെയ്തു, വരവറിയിച്ച് മലയാളി സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

By Web TeamFirst Published Oct 4, 2024, 12:41 PM IST
Highlights

പതിനേഴുകാരനായ ഇനാനെ ഇന്ത്യന്‍ ടീമിലെത്തിച്ചത് കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളത്തിനായി 24 വിക്കറ്റ് വീഴ്ത്തിയ മികവ്.

ചെന്നൈ: ലോക ക്രിക്കറ്റില്‍ തലപ്പൊക്കം ഏറെയുള്ള ഇന്ത്യന്‍ സ്പിന്‍ കരുത്തിലേക്ക് പുതിയൊരു പ്രതിഭകൂടി. തൃശൂര്‍ക്കാരന്‍ മുഹമ്മദ് ഇനാന്‍. ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ക്രിക്കറ്റ് പരമ്പരയില്‍ മികച്ച പ്രകടനവുമായി മലയാളിതാരം മുഹമ്മദ് ഇനാന്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് വിക്കറ്റാണ് ഇനാന്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ വിക്കറ്റ് വേട്ടയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധനേടിക്കഴിഞ്ഞു മലയാളി ലെഗ് സ്പിന്നര്‍. ചെന്നൈ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഇനാന്‍ രണ്ട് ഏകദിനങ്ങളില്‍ ആറ് വിക്കറ്റും സ്വന്തമാക്കി.

പതിനേഴുകാരനായ ഇനാനെ ഇന്ത്യന്‍ ടീമിലെത്തിച്ചത് കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളത്തിനായി 24 വിക്കറ്റ് വീഴ്ത്തിയ മികവ്. രാജസ്ഥാനെതിരെ 32 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ഇനാന്‍ പുറത്താവാതെ 83 റണ്‍സുമെടുത്തു. പന്ത്രണ്ടാം വയസ്സില്‍ ഇനാന്റെ ബൗളിംഗ് മികവ് ആദ്യം തിരിച്ചറിഞ്ഞത് പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ സഖ്‌ലൈന്‍ മുഷ്താഖ്. ദുബായിലെ പരിശീലന ക്യാമ്പില്‍ സഖ്‌ലൈന്‍ നല്‍കിയത് ഒറ്റഉപദേശം മാത്രം. സ്വാഭാവികമായ ബൗളിംഗ് ആക്ഷനില്‍ ഒരിക്കലും മാറ്റം വരുത്തരുത്. 

Latest Videos

വനിതാ ടി20 ലോകകപ്പ്: ആദ്യ കിരീടം തേടി ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ, പ്രതീക്ഷയോടെ മലയാളി താരങ്ങള്‍

കേരള വര്‍മ്മ കോളേജിലെ ഒന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥിയായ ഇനാന്‍ ആത്രേയ ക്രിക്കറ്റ് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം ബ്ലൂ ടൈഗേഴ്‌സിനായും പന്തെറിഞ്ഞു. അണ്ടര്‍ 19 ടീമില്‍ ഇടം നേടുകയെന്നത് സ്വപ്‌നമായിരുന്നുവെങ്കിലും ടീമിലിടം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇനാന്‍ നേരത്തെ പറഞ്ഞിരുന്നു. ഓള്‍റൗണ്ടറായ ഇനാന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാനും മിടുക്കനാണ്. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തിളങ്ങാനാവുമെന്നാണ് യുവതാരത്തിന്റെ പ്രതീക്ഷ.

click me!