നാല് ഇന്നിംഗ്സുകള്‍ പൂര്‍ത്തിയാക്കിയ താരം 249 റണ്‍സാണ് നേടിയത്. ശരാശരി 83. സ്ട്രൈക്ക് റേറ്റാവട്ടെ 104.62 ഉം. ക്വിന്‍ണ്‍ ഡി കോക്ക് (229), ഡേവിഡ് വാര്‍ണണര്‍ (228), രചിന്‍ രവീന്ദ്ര (215) എന്നിവര്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍.
പൂനെ: ഏകദിന ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയെ മറികടന്ന് പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാന്‍. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ 46 റണ്‍സ് നേടിയതോടെയാണ് റിസ്‌വാന്‍ ഒന്നാമതെത്തിയത്. നാല് മത്സരങ്ങളില്‍ 294 റണ്‍സാണ് റിസ്‌വാനുള്ളത്. 98 ശരാശരിയാണ് താരത്തിന്റെ നേട്ടം. 96.39 സ്‌ട്രൈക്ക് റേറ്റും റിസ്‌വാനുണ്ട്. രോഹിത് രണ്ടാം സ്ഥാനത്തായി. 29 റണ്‍സസ് കുറവുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്. 265 റണ്‍സാണ് സമ്പാദ്യം. നാല് മത്സരങ്ങള്‍ കളിച്ച രോഹിത് 66.25 ശരാശരിയില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 137.31 സ്ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ നേട്ടം. ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയതോടെ കോലി മൂന്നാമതെത്തി. നാല് മത്സരങ്ങളില്‍ കോലി നേടിയത് 129.50 ശരാശരിയില്‍ 259 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 90.24. കോലിയും ഒരു സെഞ്ചുറി നേടി.
ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ നാലാമതായി. നാല് ഇന്നിംഗ്സുകള്‍ പൂര്‍ത്തിയാക്കിയ താരം 249 റണ്‍സാണ് നേടിയത്. ശരാശരി 83. സ്ട്രൈക്ക് റേറ്റാവട്ടെ 104.62 ഉം. ക്വിന്‍ണ്‍ ഡി കോക്ക് (229), ഡേവിഡ് വാര്‍ണണര്‍ (228), രചിന്‍ രവീന്ദ്ര (215) എന്നിവര്‍ അടുത്തടുത്ത സ്ഥാനങ്ങളില്‍. ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇന്ന് മത്സരമുണ്ട്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം മറികടക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ഡി കോക്കിന് ഒന്നാമതെത്താനുള്ള അവസരവുമുണ്ട്. കുശാല്‍ മെന്‍ഡിസ് ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ തിളങ്ങിയാലും മുന്നിലെത്താം. ഓസീസ് താരം വാണര്‍ക്ക് തുണയായത് കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നേടിയ സെഞ്ചുറിയാണ്. 163 റണ്‍സാണ് വാര്‍ണര്‍ നേടിയത്.
undefined
വാര്‍ണറുടെ കരുത്തില്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. പാകിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 62 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാനുണ്ടായത്. ഓാസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് പാകിസ്ഥാനെ തകര്‍ത്ത്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന് ഗംഭീര തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഷെഫീഖ് - ഇമാം സഖ്യം ഒന്നാം വിക്കറ്റില്‍ 134 റണ്‍സ് ചേര്‍ത്തു. ഷെഫീഖിന പുറത്താക്കി സ്റ്റോയിനിസ് ഓസീസ് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു.
പിന്നീട് കൃത്യമായ ഇടവേളകളില്‍ പാകിസ്ഥാന് വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയവരില്‍ മുഹമ്മദ് റിസ്വാന്‍ (46) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ബാബര്‍ അസം (18), സൗദ് ഷക്കീല്‍ (30), ഇഫ്തിഖര്‍ അഹമ്മദ് (26) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് നവാസ് (14), ഉസാമ മിര്‍ (0), ഷഹീന്‍ അഫ്രീദി (10), ഹാസന്‍ അലി (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു. പാറ്റ് കമ്മിന്‍സ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.