ഐപിഎല്ലില്‍ ആരുടെ കീഴില്‍ കളിക്കാനാണ് താല്‍പര്യം? രസകരമായ ചോദ്യത്തിന് മറുപടി നല്‍കി മൈക്കല്‍ വോണ്‍

By Web Team  |  First Published May 29, 2021, 3:33 PM IST

മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഏതെങ്കിലും താരത്തെ ഇംഗ്ലണ്ട് ടീമില്‍ എടുക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ചോദ്യം.


ലണ്ടന്‍: മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഇപ്പോള്‍ മുഴുവന്‍ സമയ ക്രിക്കറ്റ് നിരീക്ഷകനാണ്. സോഷ്യല്‍ മീഡിയയിലും ആക്റ്റീവായ അദ്ദേഹം ട്രോളുകളും വിശകലനുമായൊക്കെ എത്താറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് പിന്തുടരാറുള്ള അദ്ദേഹം പലപ്പോഴും ട്രോളര്‍മാരില്‍ നിന്ന് പണി മേടിച്ചുക്കൂട്ടാറുമുണ്ട്. ഇപ്പോള്‍ രസകരമയ ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകാണ് വോണ്‍. 

മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഏതെങ്കിലും താരത്തെ ഇംഗ്ലണ്ട് ടീമില്‍ എടുക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ചോദ്യം. ടീമിലെ പ്രധാനികളായ ഹാര്‍ദിക് പാണ്ഡ്യയോ സൂര്യകുമാര്‍ യാദവോ ആയിരുന്നില്ല വോണിന്റെ ഇഷ്ടതാരം. ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നായിരുന്നു വോണിന്റെ മറുപടി. പ്രമുഖ സ്‌പോര്‍്‌സ് പോര്‍ട്ടലായ ക്രിക്ക്ട്രാക്കറുമായി സംസാരിക്കുകയായിരുന്നു വോണ്‍.

Latest Videos

ഐപിഎല്ലില്‍ ആരുടെ ക്യാപറ്റന്‍സിക്ക് കീഴില്‍ കളിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്ന ചോദ്യത്തിനും വോണ്‍ മറുപടി നല്‍കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി, റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈയുടെ തന്നെ രോഹിത് ശര്‍മ എന്നിവരുടെയെല്ലാം പേരുകള്‍ വോണിന് മുന്നിലുണ്ടായിരുന്നു. ഇത്തവണയും വോണ്‍ രോഹിത്തിന്റെ പേരാണ് പറഞ്ഞത്. 

രോഹിത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാനാണ് വോണ്‍ ആഗ്രഹിക്കുന്നത്. ''ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമാണ് മുംബൈ ഇന്ത്യന്‍സിന്റേത്. എനിക്ക് അവസരം ലഭിക്കുമായിരുന്നെങ്കില്‍ രോഹിത്തിന് കീഴില്‍ മുംബൈക്ക് വേണ്ടി കളിക്കാനാണ് താല്‍പര്യപ്പെടുക. ശാന്തനായ എന്നാല്‍ ആക്രമണോത്സുക ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെല്ലാം മികച്ചതാവാറുണ്ട്.'' വോണ്‍ വ്യക്തമാക്കി. 

ലോകത്തെ മികച്ച ടി20 ക്യാപ്റ്റനാണ് രോഹിത്താണ് മിക്കവരും വിലയിരുത്താറുണ്ട്. ഐപിഎല്ലില്‍ മുംബൈയെ നാല് കിരീടത്തിലേക്ക് നയിക്കാന്‍ രോഹിത്തിനായിരുന്നു.

click me!