30 ടെസ്റ്റുകളിലെ 51ാം ഇന്നിംഗ്സിലാണ് ലാബുഷെയ്ന്‍ 3000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. 33 ഇന്നിംഗ്സില്‍ 3000 പിന്നിട്ട ബ്രാഡ്മാന്‍ മാത്രമാണ് ഈ നേട്ടത്തില്‍ ലാബുഷെയ്ന് മുന്നിലുള്ളത്. 51 ഇന്നിംഗ്സില്‍ 3000 പിന്നിട്ട .വെസ്റ്റ് ഇന്‍ഡീസ് താരം എവര്‍ട്ടന്‍ വീക്സുിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ലാബുഷെയ്ന്‍ ഇപ്പോള്‍. മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 62 ഇന്നിംഗ്സുകളില്‍ നിന്നാണ് 3000 റണ്‍സ് പിന്നിട്ടത്.
അഡ്‌ലെയ്ഡ്: തുടര്‍ച്ചയായി മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി ലോക റെക്കോര്‍ഡിട്ട് ഓസീസ് താരം മാര്‍നസ് ലാബുഷെയ്ന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 163 റണ്‍സടിച്ച ലാബുഷെന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 3000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററായി. വിന്‍ഡീസിനെതിരാ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 204 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 104 റണ്‍സും അടിച്ച ലാബുഷെയ്ന്‍ ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ് തികച്ചു.
30 ടെസ്റ്റുകളിലെ 51ാം ഇന്നിംഗ്സിലാണ് ലാബുഷെയ്ന്‍ 3000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. 33 ഇന്നിംഗ്സില്‍ 3000 പിന്നിട്ട ബ്രാഡ്മാന്‍ മാത്രമാണ് ഈ നേട്ടത്തില്‍ ലാബുഷെയ്ന് മുന്നിലുള്ളത്. 51 ഇന്നിംഗ്സില്‍ 3000 പിന്നിട്ട .വെസ്റ്റ് ഇന്‍ഡീസ് താരം എവര്‍ട്ടന്‍ വീക്സുിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ലാബുഷെയ്ന്‍ ഇപ്പോള്‍. മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 62 ഇന്നിംഗ്സുകളില്‍ നിന്നാണ് 3000 റണ്‍സ് പിന്നിട്ടത്.
തുടര്‍ച്ചയായി മൂന്നാം സെഞ്ചുറി നേടിയതോടെ ഡേവിഡ് വാര്‍ണര്‍ക്ക് ശേഷം ഒന്നില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ വീതം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഓസീസ് ബാറ്ററെന്ന റെക്കോര്‍ഡും ലാബുഷെയ്ന് സ്വന്തമായി. നിലവില്‍ ടെസ്റ്റില്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയും ലാബുഷെയ്നിന്‍റെ പേരിലാണ്. 99.94 ആണ് ബ്രാഡ്മാന്‍റെ ശരാശരിയെങ്കില്‍ ലാബുഷെയ്നിന്‍റേത് 61.42 ആണ്. ഓസീസ് ടീമിലെ സഹതാരം സ്റ്റീവ് സ്മിത്തിന്‍റെ ബാറ്റിംഗ് ശരാശരിയായ 61.17 ഉം ലാബുഷെയ്ന്‍ ഇന്ന് മറികടന്നു.
കുറഞ്ഞത് 2000 റണ്‍സങ്കിലും നേടിയിട്ടുള്ള ടെസ്റ്റ് ബാറ്റര്‍മാരില്‍ സ്വന്തം നാട്ടില്‍ ബ്രാഡ്മാന് ശേഷം(98.22) ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി(75.23)യും ലാബുഷെയ്നിന്‍റെ പേരിലാണ്. 2018ലാണ് ലാബുഷെയ്ന്‍ ടെസ്റ്റില്‍ ഓസീസിനായി അരങ്ങേറിയത്. നിലവില്‍ 10 സെഞ്ചുറിയും 13 അര്‍ധസെഞ്ചുറികളുമാണ് ലാബുഷെയ്നിന്‍റെ പേരിലുള്ളത്. 10 സെഞ്ചുറികളില്‍ ഒമ്പതും ഓസ്ട്രേലിയയിലായിരുന്നു.
വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായേക്കും
ലാബുഷെയ്നിന്‍റെയും ട്രാവിഡ് ഹെഡ്ഡിന്‍റെയും സെഞ്ചുറികളുടെ മികവില്‍ വിന്‍ഡീസിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 511 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് തുടങ്ങി വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോല്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്.