മലേഷ്യന്‍ ക്യാപ്റ്റന്‍ വിനിഫ്രഡ് ദുരൈസിംഗം (0), വാല്‍ ജൂലിയ (1) എന്നിവരുടെ വിക്കറ്റുകളാണ് മലേഷ്യക്ക് നഷ്ടമായത്. മാസ് എലിസ (14), എല്‍സ ഹണ്ടര്‍ (1) എന്നിവരാണ് ക്രീസില്‍.
ധാക്ക: വനിതാ ഏഷ്യാകപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. സബിനേനി മേഘന (69), ഷെഫാലി വര്‍മ (33) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച മലേഷ്യ 5.2 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 16 എന്ന നിലയിലാണ്. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ക്കാണ് വിക്കറ്റ്.
മലേഷ്യന്‍ ക്യാപ്റ്റന്‍ വിനിഫ്രഡ് ദുരൈസിംഗം (0), വാല്‍ ജൂലിയ (1) എന്നിവരുടെ വിക്കറ്റുകളാണ് മലേഷ്യക്ക് നഷ്ടമായത്. മാസ് എലിസ (14), എല്‍സ ഹണ്ടര്‍ (1) എന്നിവരാണ് ക്രീസില്‍. ഒരുഘട്ടത്തില്‍ രണ്ടിന് ആറ് എന്ന നിലയിലായിരുന്നു മലേഷ്യ. എന്നാല്‍ ആദ്യ ഓവറില്‍ ദീപ്തിയും നാലാം ഓവര്‍ എറിയാനെത്തിയ രാജേശ്വരിയും വിക്കറ്റ് നേടി.
നേരത്തെ, സമൃതി മന്ഥാനയ്ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. പകരമെത്തിയ, സബിനേനി (69) മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫാലിക്കൊപ്പം സബിനേനി 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 14-ാം ഓവറിലാണ് സഖ്യം പിരിയുന്നത്. സബിനേനിയാണ് ആദ്യം പുറത്താവുന്നത്. 53 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സബിനേനിയുടെ ഇന്നിംഗ്‌സ്.
ഷെഫാലി 19-ാം ഓവറിലും മടങ്ങി. 39 പന്തില്‍ നിന്നാണ് ഷെഫാലി 46 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നു. റിച്ചാ ഘോഷ് 19 പന്തില്‍ 33 റണ്‍സുമായി പുറത്താവാതെ നിന്നു. കിരണ്‍ നാവ്ഗിറെ (0), രാധാ യാദവ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹേമലത (10) റിച്ചാ ഘോഷിനൊപ്പം പുറത്താവാതെ നിന്നു. ദുരൈസിംഗം, നൂര്‍ ദാനിയ എന്നിവര്‍ മലേഷ്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
നിങ്ങളാണ് താരം! മത്സരശേഷം ഡേവിഡ് മില്ലറെ കെട്ടിപ്പിടിച്ച് രോഹിത്തും കോലിയും- വീഡിയോ കാണാം
ആദ്യ മത്സരത്തില്‍ ഇന്ത്യ, ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 18.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.