ശക്തമായ ടീമുണ്ടെങ്കില്‍ പോലും ഇന്ത്യക്ക് ടി20 ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ പറയുന്നത്.
കൊളംബൊ: കഴിഞ്ഞ ആഴ്ച്ചയാണ് ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശക്തമായ ടീമാണെങ്കില്‍ പോലും എതിര്‍ത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ വന്നിരുന്നു. സീനിയര്‍ താരം മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത് കാര്യമായ എതിര്‍പ്പിനിടയാക്കി. അതുപോലെ, മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതും അമ്പരിച്ച തീരുമാനമായിരുന്നു. പകരം റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം പിടിച്ചത്.
ശക്തമായ ടീമുണ്ടെങ്കില്‍ പോലും ഇന്ത്യക്ക് ടി20 ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ പറയുന്നത്. അദ്ദേഹം നിരത്തുന്ന കാരണങ്ങളിങ്ങനെ... ''രവീന്ദ്ര ജഡേജയുടെ അഭാവമാണ് ഇന്ത്യയെ പ്രധാനമായി അലട്ടുക. ടീമിന് ബാലന്‍സ് നില്‍കിയുന്നത് ജഡേജയുടെ സ്ഥാനമായിരുന്നു. അഞ്ചാം നമ്പറില്‍ അവന് കളിക്കാന്‍ സാധിക്കുമായിരുന്നു. ആറാമനായി ഹര്‍ദിക്കും കളിക്കണമായിരുന്നു.'' ജയവര്‍ധനെ പറഞ്ഞു.
undefined
ദിനേശ് കാര്‍ത്തികാണോ റിഷഭ് പന്താണോ ടീമിലിടം നേടുകയെന്ന ചോദ്യത്തിനും മഹേല മറുപടി പറഞ്ഞു. ''കുഴപ്പിക്കുന്ന ചോദ്യമാണിത്. ഇടങ്കയ്യന്‍മാര്‍ക്ക് ഒരു മത്സരത്തില്‍ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ കാര്‍ത്തികിനേക്കാള്‍ കൂടുതല്‍ പന്തിനായിരിക്കും പരിഗണന. നാലാം നമ്പറിലായിരിക്കും പന്ത് കളിക്കുക. ഇതോടെ കാര്‍ത്തിക് പുറത്തിരിക്കേണ്ടി വരും.'' മുന്‍ ശ്രീലങ്കന്‍ താരം കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ആറ് ടി20 മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ മൂന്ന് വീതം ടി20 മത്സരങ്ങാണ് ഇന്ത്യ കളിക്കുക. ഈ രണ്ട് പരമ്പരകളും റിഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അടുത്തകാലത്ത് മികവ് പുറത്തെടുക്കാന്‍ പന്തിന് സാധിച്ചിട്ടില്ല. ഫോമിലുള്ള സഞ്ജുവിനെ പുറത്തിരുത്തിയാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പന്ത് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ വരെയുണ്ടായിരുന്നു.