IPL 2022 : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്; ഇരു ടീമിലും മാറ്റം

By Sajish A  |  First Published May 25, 2022, 8:06 PM IST

രണ്ട് മാറ്റങ്ങളുമായിട്ടാണ് ലഖ്‌നൗ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര തിരിച്ചെത്തി. കൃഷ്ണപ്പ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് പുറത്തായത്. ആര്‍സിബി ഒരു മാറ്റം വരുത്തി. സിദ്ധാര്‍ത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജ് തിരിച്ചെത്തി.


കൊല്‍ക്കത്ത: ഐപിഎല്‍ (IPL 2022) എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ (LSG) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴ കാരണം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. മഴയെടുത്തെങ്കിലും മത്സരത്തില്‍ ഓവര്‍ വെട്ടികുറിച്ചിട്ടില്ല.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ലഖ്‌നൗ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര തിരിച്ചെത്തി. കൃഷ്ണപ്പ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് പുറത്തായത്. ആര്‍സിബി ഒരു മാറ്റം വരുത്തി. സിദ്ധാര്‍ത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജ് തിരിച്ചെത്തി. ഇന്ന് തോല്‍ക്കുന്നവര്‍ ഐപിഎല്ലില്‍ നിന്ന് പുറത്താവും. ജയിക്കുന്നവര്‍ രാജസ്ഥാന്‍ റോയല്‍സുമായി രണ്ടാം പ്ലേഓഫ് കളിക്കും.

Latest Videos

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മനന്‍ വോഹ്‌റ, മാര്‍കസ് സ്റ്റോയിനിസ്, മുഹസിന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്, ദുഷ്മന്ത ചമീര.
 

click me!