നേരത്തെ ലീഗ് റൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പേസറായ ഉമ്രാന്‍ മാലിക്ക്(Umran Malik) സീസണിലെ ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡിട്ടത്.
അഹമ്മദാബാദ്: ഐപിഎല്ലിലെ(IPL 2022) വേഗമേറിയ പന്തെറിഞ്ഞതിന്‍റെ റെക്കോര്‍ഡ് ഇനി ഗുജറാത്ത് ടൈറ്റന്‍സ്(Gujarat Titans) താരം ലോക്കി ഫെര്‍ഗൂസന്(Lockie Ferguson). ഐപിഎല്‍ ഫൈനലില്‍(IPL Final) രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ആണ് ലോക്കി ഫെര്‍ഗൂസന്‍ ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഫൈനലില്‍ ജോസ് ബട്‌ലര്‍ക്കെതിരെ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞാണ് ലോക്കി ഫെര്‍ഗൂസന്‍ ഉമ്രാന്‍ മാലിക്കിന്‍റെ(Umran Malik) റെക്കോര്‍ഡ് തകര്‍ത്തത്.
നേരത്തെ ലീഗ് റൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പേസറായ ഉമ്രാന്‍ മാലിക്ക് സീസണിലെ ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡിട്ടത്.
ഉമ്രാന്‍ മാലിക്കിനെ ടീമിലെടുത്തത് ഗംഭീര തീരുമാനം, പക്ഷേ...; ആശങ്ക പങ്കുവച്ച് മുഹമ്മദ് അസറുദ്ദീന്‍
എന്നാല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും ഉമ്രാന്‍ മാലിക്കിനോ ലോക്കി ഫെര്‍ഗൂസനോ അല്ല.2012 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ടെയ്റ്റ് 157.71 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്താണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത്. ഇന്ന് ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 157.3 കിലോ മീറ്റര്‍ വേഗമുള്ള പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്താണ്.
വേഗതയില്‍ ഉമ്രാന്‍ മാലിക്ക് മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 156.22 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആന്‍റിച്ച് നോര്‍ക്യയുടെ പേരിലാണ് വേഗേറിയ നാലാമത്തെ പന്തിന്‍റെ റെക്കോര്‍ഡ്. ഡല്‍ഹിക്കെിരെ തന്നെ 155.60 കിലോ മീറ്റര്‍ വേഗത്തില്‍ ഉമ്രാന്‍ എറിഞ്ഞ പന്താണ് വേഗമേറിയ അഞ്ചാം പന്ത്. 154.80 കിലോ മീറ്റര്‍ വേഗത്തില്‍ ഉമ്രാന്‍ എറിഞ്ഞ പന്താണ് വേഗതയില്‍ ആറാം സ്ഥാനത്ത്.