നായകന്‍ ശ്രേയസ് അയ്യരുടെ (Shreyas Iyer) മങ്ങിയഫോമിലാണ് കൊല്‍ക്കത്തയുടെ ആശങ്ക. പാറ്റ് കമ്മിന്‍സിന് പിന്നാലെ അജിന്‍ക്യ രഹാനെയ്ക്ക് കൂടി പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. രഹാനെയ്ക്ക് പകരം ബാബ ഇന്ദ്രജിത്തോ അല്ലെങ്കില്‍ ഷെല്‍ഡണ്‍ ജാക്‌സണോ ഓപ്പണറായി എത്തിയേക്കും.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ജീവന്മരണ പോരാട്ടം. വൈകിട്ട് 7.30ന് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരു ജയം തേടി ലഖ്‌നൗ. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വമ്പന്‍ ജയത്തിനായി കൊല്‍ക്കത്ത. ആന്ദ്രേ റസലിന്റെ (Andre Russell) ഓള്‍റൗണ്ട് മികവിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. 13 കളിയില്‍ 330 റണ്‍സും 17 വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം.
നായകന്‍ ശ്രേയസ് അയ്യരുടെ (Shreyas Iyer) മങ്ങിയഫോമിലാണ് കൊല്‍ക്കത്തയുടെ ആശങ്ക. പാറ്റ് കമ്മിന്‍സിന് പിന്നാലെ അജിന്‍ക്യ രഹാനെയ്ക്ക് കൂടി പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. രഹാനെയ്ക്ക് പകരം ബാബ ഇന്ദ്രജിത്തോ അല്ലെങ്കില്‍ ഷെല്‍ഡണ്‍ ജാക്‌സണോ ഓപ്പണറായി എത്തിയേക്കും. സാം ബില്ലിംഗ്‌സ് തിരിച്ചെത്താനും സാധ്യതയേറെ. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഉമേഷ് യാദവ് ഇന്ന് പന്തെറിയാനുണ്ടാവും.
undefined
തുടരെ രണ്ട് തോല്‍വിയുമായാണ് കെ എല്‍ രാഹുലും സംഘവും കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. തോറ്റാല്‍ ഒന്നാം ക്വാളിഫയറിലെത്താനുള്ള അവസരം നഷ്ടമാകും. സീസണില്‍ രണ്ട് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും നായകന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികവിലേക്കുയരാനായിട്ടില്ല. ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നത്. ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പണ്ഡ്യ മധ്യനിരയിലും കളി ജയിപ്പിക്കാന്‍ പോന്നവരുണ്ട് ലഖ്‌നൗ ടീമില്‍.
ലഖ്‌നൗ രണ്ട് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയേറെയാണ് ആയുഷ് ബദോനിക്ക് മനീഷ് പാണ്ഡെ ടീമിലെത്തിയേക്കും. മാര്‍കസ് സ്റ്റോയിനിസിന് പകരം എവിന്‍ ലൂയിസിനേയും കളിപ്പിക്കും. സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. സാധ്യതാ ഇലവന്‍ അറിയാം...
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി/ മനീഷ് പാണ്ഡെ, മാര്‍കസ് സ്റ്റോയിനിസ്/ എവിന്‍ ലൂയിസ്, ജേസണ്‍ ഹോള്‍ഡര്‍, മുഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്, ദുഷ്മന്ത ചമീര, ആവേഷ് ഖാന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, ബാബ ഇന്ദ്രജിത്ത്/ ഷെല്‍ഡണ്‍ ജാക്‌സണ്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിംഗ്‌സ്, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.