ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തയോട് ചോദിച്ചത് 30 കോടി പ്രതിഫലം? പുകഞ്ഞ കൊള്ളി പുറത്തെന്ന് സിഇഒ വെങ്കി മൈസൂര്‍

By Web Team  |  First Published Nov 2, 2024, 8:48 AM IST

ശ്രേയസ് ടീം വിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂര്‍.


കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യരെ കൈവിട്ടിരുന്നു. കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് ശ്രേയസ്. യഥാര്‍ത്ഥത്തില്‍ കൊല്‍ക്കത്ത താരത്തെ കൈവിട്ടതല്ല, പോവുകയെന്നുള്ള ശ്രേയസിന്റെ തീരുമാനമായിരുന്നു. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് ശ്രേയസിന് പോവേണ്ടി വന്നതെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ശ്രേയസ് മുന്നോട്ടുവച്ച് നിര്‍ദേശങ്ങള്‍ കൊല്‍ക്കത്തയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ശ്രേയസ് ടീം വിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ശ്രേയസിനെ നിലനിര്‍ത്തുക എന്നുള്ളത് ഞങ്ങളുടെ ഒന്നാമത്തെ ചോയ്‌സായിരുന്നു. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അദ്ദേഹം. വലിയ ജോലിയാണ് അദ്ദേഹം ചെയ്തു തീര്‍ത്തത്. ഞാന്‍ ശ്രേയസിനൊപ്പം ഒരുപാട് ആസ്വദിച്ചു. എന്നാല്‍ ആളുകള്‍ അവരുടേതായ തീരുമാനങ്ങളെടുക്കുന്നു, എന്നിട്ട് അവര്‍ ഏതാണോ നല്ലതെന്ന് കരുതി അതിന് പിന്നാലെ പോകുന്നു.'' വെങ്കി പറഞ്ഞു.

Latest Videos

undefined

സായ് സുദര്‍ശന് സെഞ്ചുറി, പടിക്കല്‍ സെഞ്ചുറിക്കരികെ വീണു! പിന്നാലെ ഇന്ത്യ എ തകര്‍ന്നു, ഓസീസിന് മേല്‍ക്കൈ

എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) വലിയ വിമര്‍ശനങ്ങളാണ് ശ്രേയസിനെതിരെ ഉയരുന്നത്. താരം 30 കോടി പ്രതിഫലം ചോദിച്ചുവെന്നാണ് പ്രധാന ആരോപണം. ആരെടുത്താലും ശ്രേയിസിന് 30 കോടിയൊന്നും ലഭിക്കില്ലെന്നും 12 കോടിക്ക് അപ്പുറത്തേക്ക് പോകില്ലെന്നുമാണ് മറ്റൊരു ക്രിക്കറ്റ് ആരാധകന്‍ പറയുന്നത്. ശ്രേയസിന്റേത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മറ്റൊരാള്‍. സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു താരത്തിന്റെ പ്രതിഫലം തീരുമാനിക്കുന്നത്. 2022 ലെ ലേലത്തില്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത, ശ്രേയസിനെ ടീമിലെത്തിച്ചത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലവും. 

ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 30.85 ശരാശരിയില്‍ 401 റണ്‍സ് നേടി. 2023 സീസണ്‍ പരിക്കിനെ തുടര്‍ന്ന് ശ്രേയസിന് നഷ്ടമായി. 2024 സീസണില്‍ 351 റണ്‍സാണ് നേടിയത്. 39 ശരാശരി. അഞ്ച് ഇന്നിംഗ്സുകളില്‍ താരം പുറത്താവാതെ നിന്നു. ഒമ്പത് ഐപിഎല്‍ സീസണുകളില്‍ 115 മത്സരങ്ങളാണ് താരം കളിച്ചത്. 32.24 ശരാശരിയില്‍ നേടിയതാവട്ടെ 3127 റണ്‍സ്. 127.48 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. 

ചിലരോട് സങ്കടത്തോടെ പിരിയേണ്ടിവരുമെന്ന് സഞ്ജു! രാജസ്ഥാന്‍ താരങ്ങളെ ഒഴിവാക്കിയതില്‍ നായകന്റെ പ്രതികരണം

കഴിഞ്ഞ സീസണിലെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാത്തതിനെ തുടര്‍ന്ന് ശ്രേയസിനെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികളുണ്ട്. പഞ്ചാബ് കിംഗ്സ്, ഡല്‍ഹി കാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ പുതിയ ക്യാപ്റ്റനെ തേടുകയാണ്. അതുകൊണ്ടുതന്നെ താരത്തിന് ഭേദപ്പട്ട തുക ലഭിക്കാന്‍ സാധ്യതയുമുണ്ട്.

click me!