IND vs SA : ഇന്ത്യയെ രാഹുല്‍ നയിക്കും, സഞ്ജു പുറത്ത്; ദിനേശ് കാര്‍ത്തികും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി

By Sajish A  |  First Published May 22, 2022, 6:07 PM IST

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ചേതേശ്വര്‍ പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തി.


മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. രാജസ്ഥാന്‍ റോയല്‍ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. അതേസമയം ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ ടീമിലെത്തി. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തി. 

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ചേതേശ്വര്‍ പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിരിച്ചെത്തും.

Latest Videos

ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ചെന്നൈയുടെ യുവ ഓപ്പണര്‍ റിതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുവതാരം തിലക് വര്‍മ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍,  അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക്.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

ജൂലൈ ഒന്നിനാണ് ടെസ്റ്റ് നടക്കുന്ന്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് ഇനി നടക്കാനുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂണ്‍ മധ്യത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ലെസ്റ്റര്‍ഷെയറിനെതിരെ ചതുര്‍ദിന മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. രണ്ട് ടി20 അവിടെ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യ കളിക്കും.

പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെംബ ബവൂമയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുന്ന ക്വിന്റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ക്യ, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സണ്‍, റാസി വാന്‍ഡര്‍ ഡസ്സന്‍, ട്രൈസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരുമുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ട്രൈസ്റ്റന്‍ സ്റ്റബ്‌സ് ആണ് ടീമിലെ പുതുമുഖം.

പരിക്കുമൂലം ഏറെ നാളായി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസര്‍ ആന്റിച്ച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റീസാ ഹെന്‍ഡ്രിക്‌സും ഹെന്റിച്ച് ക്ലാസനും ഇടവേളക്കുശേഷം ടീമിലെത്തി. വെറ്ററന്‍ ഓള്‍ റൗണ്ടര്‍ വെയ്ന്‍ പാര്‍നല്‍ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്‌സണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാര്‍നല്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ ടീം: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, വെയ്ന്‍ പാര്‍നല്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, കഗിസോ റബാദ, തബ്രൈസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, മാര്‍കോ ജാന്‍സന്‍.

click me!